scorecardresearch
Latest News

India vs Sri Lanka 1st ODI Live Streaming: ഇന്ത്യ – ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്; എപ്പോൾ, എങ്ങനെ കാണാം?

ശ്രീലങ്കൻ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ മുൻ നിശ്ചയിച്ച തീയതിയിൽ നിന്നും അഞ്ചു ദിവസം വൈകിയാണ് പരമ്പര ആരംഭിക്കുന്നത്

ഇംഗ്ലണ്ടിലെ മോശം ടെസ്റ്റ് റെക്കോർഡ് മെച്ചപ്പെടുത്താൻ വിരാട് കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിൽ തുടരുമ്പോൾ, ശിഖർ ധവാന്റെ നേതൃത്വത്തിൽ രാഹുൽ ദ്രാവിഡിന്റെ ശിഷ്യണത്തിൽ ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കക്ക് എതിരെ ആദ്യ ഏകദിന മത്സരത്തിന് ഇറങ്ങും.

ശ്രീലങ്കൻ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ മുൻ നിശ്ചയിച്ച തീയതിയിൽ നിന്നും അഞ്ചു ദിവസം വൈകിയാണ് പരമ്പര ആരംഭിക്കുന്നത്. എന്നാൽ പോലും, മൂന്ന് ഏകദിനങ്ങളും അത്ര തന്നെ ട്വന്റി 20 മത്സരങ്ങളും അടങ്ങുന്ന പര്യടനത്തിൽ ഇന്ത്യ കുറച്ചധികം പരീക്ഷണങ്ങൾ ഗ്രൗണ്ടിൽ നടത്തുന്നത് കാണാൻ സാധിച്ചേക്കും.

ടീമുകൾ

ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാഡ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), യുസ്വെന്ദ്ര ചഹാൽ, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ (വൈസ് ക്യാപ്റ്റൻ), ദീപക് ചഹാർ, നവദീപ് സൈനി, ചേതൻ സകാരിയ.

നെറ്റ് ബോളർമാർ: ഇഷാൻ പോറൽ, സന്ദീപ് വാരിയർ, അർഷദീപ് സിംഗ്, സായ് കിഷോർ, സിമാർജിത് സിംഗ്.

ശ്രീലങ്ക: ദസുൻ ശനക (ക്യാപ്റ്റൻ), ധനഞ്ജയ ഡി സിൽവ (വൈസ് ക്യാപ്റ്റൻ), അവിഷ്ക ഫെർണാണ്ടോ, ഭാനുക രാജപക്ഷ, പാത്തും നിസ്സങ്ക, ചാരിത് അസലങ്ക, വാനിന്ദു ഹസാരംഗ, ആഷെൻ ബന്ദാര, മിനോദ് ഭാനുക്ക, ലാഹിരു ഉഡാര, രമേശ് മെൻഡിസ്, ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, ലക്ഷൺ സന്ദാകൻ, അകില ധനഞ്ജയ, ശിരൻ ഫെർണാണ്ടോ, ധനഞ്ജയ ലക്ഷമൺ, ഇഷാൻ ജയരത്‌നെ, പ്രവീൺ ജയവിക്രമ, അസിത ഫെർണാണ്ടോ, കസുൻ രജിത, ലാഹിരു കുമാര, ഇസുരു ഉഡാന

കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ റൺ വേട്ടക്കാരിൽ ഒന്നാമനായ പൃഥ്വി ഷാ ക്യാപ്റ്റൻ ധവനോടൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ ആണ് സാധ്യത. ടീമിലെ സീനിയർ താരങ്ങളായ ഹർദിക് പാണ്ഡ്യയും ബുവനേശ്വർ കുമാറും അവസാന ഇലവനിൽ ഉറപ്പായും ഇടം നേടും. എന്നാൽ മറ്റു സ്ഥാനങ്ങളിൽ ഒന്നിലധികം താരങ്ങളാണ് അവസരത്തിനായി നിൽക്കുന്നത്.

മൂന്നാമത് ഇറങ്ങാൻ ദേവദത്ത് പടിക്കലും, ഋതുരാജ് ജാക്വഡും ഉണ്ട്. നാലാമത് ഇറങ്ങാൻ സൂര്യകുമാർ യാദവും മനീഷ് പാണ്ഡേയും ഉണ്ട്. ഓൾറൗണ്ടർമാരിലേക്ക് വന്നാൽ കൃണാലോ കൃഷ്ണപ്പ ഗൗതമോ എന്ന സംശയവും നിലനിൽക്കുന്നു. യുസ്‌വേന്ദ്ര ചഹൽ ഉള്ളപ്പോൾ രാഹുൽ ചഹാറിന് അവസരം ലഭിക്കുമോ? ഇഷാൻ കിഷനും സഞ്ജു സാംസണും, ഇവരിൽ ആർക്കായിരിക്കും വിക്കറ്റ് കീപ്പറാകാൻ അവസരം ലഭിക്കുക? ഇതെല്ലാമാണ് ചോദ്യങ്ങളായി ക്യാപ്റ്റൻ ധവാനും പരിശീലകൻ ദ്രാവിഡിനും മുന്നിലുണ്ട്.

Read Also: T20 World Cup 2021: ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു; സൂപ്പര്‍ 12 ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു

When will India vs Sri Lanka Series begin? ഇന്ത്യ – ശ്രീലങ്ക പരമ്പര എപ്പോൾ ആരംഭിക്കും?

ഇന്ത്യ -ശ്രീലങ്ക പരമ്പര ജൂലൈ 18ന് ആദ്യ ഏകദിന മത്സരത്തോടെ ആരംഭിക്കും.

What time will India vs Sri Lanka 1st ODI begin? ഇന്ത്യ – ശ്രീലങ്ക ഒന്നാം ഏകദിനം ഏത് സമയത്താണ് ആരംഭിക്കുക?

ഇന്ത്യ – ശ്രീലങ്ക ഒന്നാം ഏകദിനം ജൂലൈ 18 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആരംഭിക്കും. ടോസ് 2.30ന് നടക്കും.

Where is India vs Sri Lanka 1st ODI being played? ഇന്ത്യ – ശ്രീലങ്ക ഒന്നാം ഏകദിനം എവിടെയാണ് നടക്കുന്നത് ?

ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

How do I watch live streaming of the India vs Sri Lanka 1st ODI? ഇന്ത്യ – ശ്രീലങ്ക ഒന്നാം ഏകദിനത്തിനം തത്സമയം എങ്ങനെ കാണും?

ഏകദിന, ടി20 പരമ്പരകളുടെ തത്സമയ സ്ട്രീമിംഗ് സോണിലിവിൽ ലഭിക്കും. തത്സമയ സംപ്രേഷണം സോണി സിക്സ് എച്ച്ഡി/എസ്ഡി, സോണി ടെൻ 3 എച്ച്ഡി/എസ്ഡി, ദൂരദർശൻ എന്നിവയിൽ കാണാം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs sri lanka 1st odi live streaming