Latest News

ഇത്രയും ദുഷ്കരമായ അവസ്ഥ മുമ്പെങ്ങും ഉണ്ടായിട്ടില്ല: ഹാഷിം അംല

‘ലോകകപ്പ് ഇങ്ങടുത്തു, ഇന്ത്യ മികച്ച രീതിയിലാണ് കളിക്കുന്നത്’- ഹാഷിം അംല

ഇന്ത്യക്കെതിരായ പരമ്പര നഷ്ടമായ ദക്ഷിണാഫ്രിക്ക മുമ്പെങ്ങും ഇല്ലാത്ത വിധം പ്രതിസന്ധി ഘട്ടത്തിലാണെന്ന് ഓപ്പണര്‍ ഹാഷിം അംല. പരമ്പരയില്‍ അഞ്ച് മൽസരങ്ങളില്‍ നാലിലും തോറ്റ ദക്ഷിണാഫ്രിക്ക ഇന്ന് ഇന്ത്യയ്ക്കെതിരെ അഞ്ചാം മൽസരത്തിന് ഇറങ്ങുകയാണ്. ‘ഏകദിന ക്രിക്കറ്റില്‍ ഇതുപൊലൊരു സന്ദര്‍ഭത്തിലൂടെ ഞങ്ങള്‍ കടന്നു പോയിട്ടില്ല. 2008ല്‍ ഇംഗ്ലണ്ടിനെതിരെ സമാനമായ തിരിച്ചടി നേരിട്ടുണ്ട്. എങ്കിലും ഇന്ത്യയ്ക്കെതിരായ തിരിച്ചടിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്’, അംല പറഞ്ഞു.

‘നല്ല യുവതാരങ്ങളെ നമുക്ക് ഇപ്പോള്‍ ടീമിലുണ്ട്. അവര്‍ക്ക് കൂടി ചിന്തിക്കാനുളള അവസരം ലഭിച്ചിരിക്കുകയാണ്. ഏകദിന ക്രിക്കറ്റ് എളുപ്പമല്ലെന്ന് തിരിച്ചറിയണം. എന്നാല്‍ ഇതിനെ എളുപ്പത്തില്‍ യുവതാരങ്ങള്‍ക്ക് എടുക്കാന്‍ കഴിയുമെന്ന് എനിക്ക് അറിയാം’, അംല വ്യക്തമാക്കി.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യയോട് ഏറ്റ തോല്‍വി ടീമിന് ഗുണപാഠമാണെന്ന് അംല പറഞ്ഞു. ‘മറ്റ് പരമ്പരകളോ ലോകകപ്പോ വരുമ്പോള്‍ ടീമിന് ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കും. കഴിഞ്ഞ കാലങ്ങളില്‍ തുടരെ തുടരെ മൽസരങ്ങളായിരുന്നു. എങ്കിലും ഈ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പ്രകടനത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും’, അംല കൂട്ടിച്ചേര്‍ത്തു.

‘ലോകകപ്പ് ഇങ്ങടുത്തു, ഇന്ത്യ മികച്ച രീതിയിലാണ് കളിക്കുന്നത്. അവര്‍ക്ക് എതിരെ ലഭിക്കുന്ന എന്ത് അനുഭവത്തിലൂടെയാണെങ്കിലും ഞങ്ങള്‍ മുന്നോട്ട് പോകും. പരമ്പരയില്‍ നിന്നും പോസിറ്റീവ് ആയിട്ടുളള കാര്യങ്ങളെയാണ് എടുക്കുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​റാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ൽസ​രം ഇ​ന്ന് സെ​ഞ്ചൂ​റി​യ​നി​ലാണ് നടക്കുന്നത്. ആ​റു മൽസ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര നേ​ടി​യ വി​രാ​ട് കോ​ഹ്‌ലി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ല​ക്ഷ്യം ജ​യം​മാ​ത്രം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ ഏ​ക​ദി​ന പ​ര​മ്പ​ര നേ​ട്ട​മാ​ണ് കോ​ഹ്‌ലി​യു​ടെ ടീം ​സ്വ​ന്ത​മാ​ക്കി​യ​ത്.

പ​ര​മ്പ​ര നേ​ടി​ക്ക​ഴി​ഞ്ഞ നാ​യ​ക​ന് ഇ​നി ടീ​മി​ല്‍ അവസരം കാത്തിരി​ക്കു​ന്നവ​രെ ഇ​ന്നി​റ​ക്കാ​നാ​കും. 17 പേ​രു​ടെ സം​ഘ​ത്തി​ലെ 12 പേ​രെ​യാ​ണ് നാ​യ​ക​ന്‍ ക​ഴി​ഞ്ഞ അ​ഞ്ചു ക​ളി​യി​ല്‍ ഇ​റ​ക്കി​യ​ത്. പ​ര​മ്പ​ര 5-1ന് ​നേ​ട​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് കോ​ഹ്‌ലി ​പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ലെ അ​ഞ്ചാം ഏ​ക​ദി​ന​ത്തി​നു​ശേ​ഷം പ​റ​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ട് വി​ജ​യം തു​ട​രു​ന്ന ടീ​മി​നെ ഇ​ന്നി​റ​ക്കി​യാ​ലും അ​തി​ല്‍ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. ഞ​ങ്ങ​ള്‍ക്ക് പ​ര​മ്പ​ര 5-1ന് ​ജ​യി​ക്ക​ണം, പ​ക്ഷേ മ​റ്റ് ക​ളി​ക്കാ​ര്‍ക്ക് അ​വ​സ​രം കൊ​ടു​ക്കാ​നു​മു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം കോ​ഹ്‌ലി ​പ​റ​ഞ്ഞി​രു​ന്നു.

ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ൽസ​ര​ത്തി​ല്‍ നേ​ടി​യ ജ​യ​മാ​ണ് കോ​ഹ്‌ലി​യെ​യും സം​ഘ​ത്തെ​യും ഏ​ക​ദി​ന​ത്തി​ലേ​ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇ​റ​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്. അ​തു​കൊ​ണ്ട് ഏ​ക​ദി​ന​ത്തി​ലെ അ​വ​സാ​ന മ​ൽസ​ര​വും വി​ജ​യ​മാ​ക്കി​യാ​ല്‍ ടീ​മി​ന് മൂ​ന്നു ​മ​ൽസ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്ക് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഇ​റ​ങ്ങാം. ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിങ്ങി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തി​നു​ചേ​ര്‍ന്ന പ്ര​ക​ട​നമാ​ണ് സെ​ഞ്ചൂ​റി​യ​നി​ലും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa we havent been in this tough position before says hashim amla

Next Story
ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനുളള കേരള ടീമിനെ പ്രഖ്യാപിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express