scorecardresearch

Latest News

ദേശീയഗാനത്തിനിടെ ചൂയിങ്ഗം ചവച്ച് കോഹ്ലി; ക്ഷോഭിച്ച് ആരാധകർ, വിഡിയോ

കേപ്ടൗണിൽ മൂന്നാം ഏകദിനം ആരംഭിക്കുന്നതിനു മുന്നോടിയായി ദേശീയഗാനാലാപനത്തിനിടെയായിരുന്നു കോഹ്ലിയുടെ വിവാദ പ്രവൃത്തി

Virat Kohli, Virat Kohli chewing gum, Virat Kohli spotted chewing gum during national anthem, Virat Kohli slammed, Virat Kohli national anthem, Virat Kohli disrespect, India vs South Africa 3rd ODI Virat Kohli, sports news, indian express malayalam, ie malayalam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ ടീം അടിയറവ് വച്ചതിനു പിന്നാലെ മുന്‍ നായകന്‍ വിരാട് കോഹ്‌ലി വിവാദത്തില്‍. മൂന്നാം മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി ദേശീയഗാനാലാപനത്തിനിടെ കോഹ്‌ലി ച്യൂയിങ്ഗം ചവച്ചതാണു വിവാദത്തിനിടയാക്കിയത്.

ദേശീയഗാനം ആലപിക്കുന്നതിനിടെ കോഹ്‌ലി ച്യൂയിങ്ഗം ചവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധിപേര്‍ അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തിക്കഴിഞ്ഞു. കോഹ്ലി ഇന്ത്യയെ വിദേശമണ്ണില്‍ അപമാനിച്ചിരിക്കുകയാണെന്നാണ് പലരുടെയും വിമര്‍ശം.

രാജ്യത്തിന്റെ അംബാസഡര്‍ എന്നാണ് ബിസിസിഐ ട്വിറ്ററില്‍ ടാഗ് ചെയ്തുകൊണ്ട് ഒരാളുടെ പരിഹാസം. ഇതു പ്രതീക്ഷിച്ചില്ലെന്നും കോഹ്ലി നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ചിലര്‍ കുറിച്ചു.

ഒരു ധാര്‍മികതയും അന്തസുമില്ലാത്ത ഈ മനുഷ്യന്‍, ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചതിന് 1971 ലെ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് മറ്റൊരാള്‍ കുറിച്ചത്.

കേപ്ടൗണിലെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷാണിഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടര്‍ന്ന് മത്സരം ആരംഭിക്കുന്നതിനു മുന്നോടിയായി ദേശീയഗാനാലാപനം നടന്നു. ഈ സമയം കോഹ്ലിയുടെ മുഖത്ത് ക്യാമറ പതിഞ്ഞതോടെയാണു വിമര്‍ശനത്തിനിടയാക്കിയ പ്രവൃത്തി പുറത്തുവന്നത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള സഹതാരങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്നതും വിഡിയോയില്‍ കാണാം.

കേപ്ടൗണിലെ മത്സരത്തില്‍ നേരിയ വ്യത്യാസത്തില്‍ തോറ്റ ടീം ഇന്ത്യ പരമ്പരയിലെ വൈറ്റ് വാഷിന്റെ നാണക്കേടുമായാണു നാട്ടിലേക്കു മടങ്ങുന്നത്. എന്നാല്‍ കോഹ്ലി മത്സരത്തില്‍ തിളങ്ങിയിരുന്നു. 65 റണ്‍സാണ് മത്സരത്തില്‍ കോഹ്ലിയുടെ സംഭാവന. 84 പന്തില്‍ അഞ്ച് ഫോറോടെയായിരുന്നു ഈ നേട്ടം. ഓപ്പണര്‍ ശിഖര്‍ ധവാനൊപ്പം രണ്ടാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടുകെട്ടും കോഹ്ലി തീര്‍ത്തിരുന്നു.

288 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിനു പുറത്താവുകയായിരുന്നു. പരമ്പരയില്‍ കോഹ്ലിയുടെ രണ്ടാം അര്‍ധസെഞ്ചുറി ആയിരുന്നു കേപ്ടൗണിലേത്.

ഈ മാസം 15നു വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് തോറ്റതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. കോഹ്‌ലിയുടെ തീരുമാനം വ്യക്തിപരമായിരുന്നുവെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്.

Also Read: കോഹ്‌ലി 120 സെഞ്ചുറികൾ നേടിയ ശേഷം വിവാഹം കഴിച്ചാൽ മതിയായിരുന്നു: ഷുഐബ് അക്തർ

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs south africa virat kohli spotted chewing gum during national anthem video