ഇരട്ട സെഞ്ചുറിയിലൂടെ ബാറ്റിങ്ങില്‍ തിളങ്ങിയ ഇന്ത്യന്‍ നായകന്‍ തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ ഫീല്‍ഡിലും നിറഞ്ഞു നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസമായ ഇന്നായിരുന്നു കോഹ്‌ലിയുടെ ഉജ്ജ്വല ക്യാച്ച്.
കളി ആരംഭിച്ച് മൂന്നാമത്തെ ഓവറിലായിരുന്നു സംഭവം. പന്തെറിയുന്നത് മുഹമ്മദ് ഷമി. ഇന്ത്യന്‍ പേസറുടെ പന്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ആന്റിച്ച് നോര്‍ഷെയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത് കോഹ് ലിയുടെ നേര്‍ക്ക്. വലതു വശത്തേക്ക് ചാടി അസാമാന്യ മെയ് വഴക്കത്തോടെ ഇന്ത്യന്‍ നായകന്‍ പന്ത് കൈപ്പിടിയിലൊതുക്കി.
ഇന്നത്തെ ഏറ്റവും മികച്ച ക്യാച്ചായിരിക്കും നായകന്റേത് എന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെ അതിലും മികച്ചൊരു ക്യാച്ചിലൂടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ഞെട്ടിക്കുകയായിരുന്നു. ഡി ബ്രുയനെ പുറത്താക്കാനായി ഉമേഷ് യാദവിന്റെ പന്തിലായിരുന്നു സാഹയുടെ ക്യാച്ച്. വലതു വശത്തേക്ക് ചാടി ഒന്നാം സ്ലിപ്പിന്റെ മുന്നിലായിട്ടായിരുന്നു സാഹ പന്ത് പിടിച്ചെടുത്തത്.
Kohli + Saha = Catch special
what a catch from wriddhiman saha …#saha#ViratKohli#INDvsSA https://t.co/Thgx5Pn1Ka
— jaypal Sharma (@jaypalsharma317) October 12, 2019
അതേസമയം, വന്‍ തകര്‍ച്ചയില്‍ നിന്നും ദക്ഷിണാഫ്രിക്കയെ കൈ പിടിച്ചുയര്‍ത്തി വാലറ്റം. ഒമ്പതാം വിക്കറ്റില്‍ കേശവ് മഹാരാജും വെര്‍നന്‍ ഫിലാന്‍ഡറും ചേര്‍ന്നുള്ള സെഞ്ചുറി കൂട്ടുകെട്ടിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സെടുത്ത് പുറത്തായി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 326 റണ്‍സിന് പിന്നിലാണ്.
നാല് വിക്കറ്റ് നേടിയ അശ്വിനാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയെ തകര്‍ത്ത ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ജഡേജ ഒരു വിക്കറ്റ് നേടി.