IND vs SA Live Score: റാഞ്ചി: റാഞ്ചി ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിനയച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരെ 335 റൺസിന്റെ ലീഡാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ ഉയർത്തിയ 497 റൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്തായി. ഫോളോ ഓണിലും ദക്ഷിണാഫ്രിക്ക വൻതകർച്ചയാണ് നേരിടുന്നത്. രണ്ടാം ഇന്നിങ്സിൽ പത്തു റൺസ് എടുക്കുന്നതിനിടയിൽ രണ്ടു മുൻനിര വിക്കറ്റുകൾ പ്രൊട്ടിയാസുകൾക്ക് നഷ്ടമായി.
Also Read: ഞാനപ്പഴേ പറഞ്ഞതാ! രോഹിത് ശര്‍മ്മയുടെ സ്കോര്‍ പ്രവചിച്ച് ലക്ഷ്മണ്; തഗ്ഗ് ലൈഫ് വീഡിയോ
ഒമ്പത് റൺസിന് രണ്ടു വിക്കറ്റെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ നായകൻ ഫാഫ് ഡുപ്ലെസിസിനെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. നായകൻ പുറത്തായതിന് പിന്നാലെ തെംബ ബാവുമയ്ക്കൊപ്പം ചേർന്ന് സുബൈർ ഹംസ ക്രീസിൽ നിലയുറപ്പിച്ചു.
A great morning session for #TeamIndia bowlers as they pick up 4 wickets and reduce South Africa to 129/6 on Day 3 of the 3rd Test.
Updates – https://t.co/aHgpd1BT6z #INDvSA pic.twitter.com/BLtY3t8Xva
— BCCI (@BCCI) October 21, 2019
അർധസെഞ്ചുറി നേടിയ സുബൈർ പ്രൊട്ടിയാസുകളുടെ രക്ഷകനാകുമെന്ന് തോന്നിച്ചിടത്തായിരുന്നു രവീന്ദ്ര ജഡേജയുടെ ബ്രേക്ക് ത്രൂ. സുബൈറെ ബൗൾഡാക്കി ജഡേജ വീണ്ടും കളി ഇന്ത്യൻ വരുതിയിലാക്കി. അടുത്ത ഓവറിൽ ബാവുമയെ അരങ്ങേറ്റക്കാരൻ നദീമും വീഴ്ത്തിയതോടെ ഇന്ത്യ മത്സരം തിരികെപിടിച്ചു. പിന്നെ കണ്ടത് ഒന്നിനെ പുറകെ ഒന്നായി അഞ്ചു പ്രൊട്ടിയാസ് താരങ്ങൾ കൂടി കൂടാരം കയറുന്നതാണ്.
Also Read: 10 പന്തുകള്‍, അഞ്ച് സിക്സ്, പിന്നെ കുറച്ച് റെക്കോര്‍ഡുകളും; തകര്‍ത്തടിച്ച് ഉമേഷ് യാദവ്
79 പന്തുകൾ നേരിട്ട് 62 റൺസ് നേടിയ സുബൈർ ഹംസയാണ് ദക്ഷിണാഫ്രിക്കയുടെ ഇതുവരെയുള്ള ടോപ് സ്കോറർ. ബാവുമ 32 റൺസ് നേടി. മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കാർക്കും രണ്ടക്കം കടക്കാനായില്ല.
That moment when you pick up your first Test wicket.
Shahbaz Nadeem, welcome to Test cricket pic.twitter.com/nk43i8o1Ee
— BCCI (@BCCI) October 21, 2019
ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ്, മൂന്നും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി. നിർണായകമായ രണ്ടു വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റക്കാരൻ നദീമും ഇന്ത്യൻ നിരയിൽ തിളങ്ങി.
രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറി മികവിലാണ് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ കെട്ടിപ്പടുത്തത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുമ്പോള്‍ 500 റണ്‍സിന് വെറും മൂന്ന് റണ്‍സ് മാത്രം അകലെയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സാണ് ഇന്ത്യ എടുത്തത്.
Also Read: രണ്ട് വര്‍ഷമായിട്ടും ‘ശാപം’ വിട്ടൊഴിയുന്നില്ല; ഒമ്പതാം തവണയും ഡിആര്‍സില്‍ പിഴച്ച് കോഹ്ലി
രോഹിത് ശര്‍മ്മയുടെ ഇരട്ട സെഞ്ചുറിയും അജിൻക്യ രഹാനെയുടെ സെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ ഹൈലൈറ്റ്. 255 പന്തുകളില്‍ നിന്നും 212 റണ്‍സാണ് രോഹിത് നേടിയത്. രോഹിത്തിന്റെ ആദ്യ ടെസ്റ്റ് ഡബിള്‍ സെഞ്ചുറിയാണിത്. ആറ് സിക്സും 28 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്. കഴിഞ്ഞ കുറേക്കാലമായി ഇന്ത്യന്‍ മണ്ണില്‍ സെഞ്ചുറി നേടാനാകാതെ വലഞ്ഞിരുന്ന രഹാനെയും ഫോമിലേക്ക് ഉയര്‍ന്നു. രഹാനെ 192 പന്തില്‍ 115 റണ്‍സ് നേടി. ഒരു സിക്സും 17 ഫോറും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്സ്. ഇരുവരും ചേര്‍ന്ന് 267 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
Also Read: ആകാശത്തേക്ക് നോക്കി ‘ചതിക്കരുതേ മഴയേ’ എന്ന് രോഹിത്; തൊട്ടടുത്ത പന്തില്‍ സിക്സും സെഞ്ചുറിയും
പിന്നാലെ വന്നവരില്‍ രവീന്ദ്ര ജഡേജ അര്‍ധ സെഞ്ചുറി നേടിയാണ് പുറത്തായത്. ജഡേജ 51 റണ്‍സും സാഹ 24 റണ്‍സും നേടിയപ്പോള്‍ വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി ഉമേഷ് യാദവ് 31 റണ്‍സും കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ആദ്യ ഇന്നിങ്സിൽ ജോർജ് ലിൻഡെ നാലു വിക്കറ്റ് വീഴ്ത്തി. കഗിസോ റബാഡയും മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങി. അൻറിച്ച് നോർച്ചിനും ഡെയ്ൻ പിയറ്റിനും ഒരോ വിക്കറ്റ് വീതവും ലഭിച്ചു.