ടെസ്റ്റിൽ കന്നി സെഞ്ചുറി നേടി മായങ്ക് അഗർവാൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 204 ബോളിൽനിന്നാണു മായങ്ക് സെഞ്ചുറി തികച്ചത്. 13 ഫോറും രണ്ടു സിക്സും അടങ്ങുന്നതാണു മായങ്കിന്റെ ഇന്നിങ്സ്. ടെസ്റ്റിൽ സെഞ്ചുറി തികയ്ക്കുന്ന 86-ാമത്തെ ഇന്ത്യൻ കളിക്കാരനാണ് മായങ്ക്. ഓപ്പണറെന്ന നിലയിൽ സെഞ്ചുറി നേടുന്ന 33-ാമത്തെ ഇന്ത്യൻ താരമാണ്.

Read Also: ടെസ്റ്റിലും ഹിറ്റ്‌മാൻ സൂപ്പർഹിറ്റ്; രോഹിത് വീണതു ഡബിള്‍ സെഞ്ചുറിക്കു തൊട്ടരികെ

മായങ്കിന്റെ അഞ്ചാം ടെസ്റ്റ് മത്സരമാണിത്. സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ നേടിയ 77 റൺസാണ് മായങ്കിന്റെ മികച്ച സ്കോർ. ഓസ്ട്രേലിയയിൽ കളിച്ച മറ്റു ടെസ്റ്റ് മത്സരങ്ങളിൽ 76 ഉം 42 ഉം റൺസ് നേടി. അടുത്തിടെ കളിച്ച രണ്ടു ടെസ്റ്റ് പരമ്പരയിൽ നാലു ഇന്നിങ്സുകളിലായി 5, 16, 55, 4 എന്നിങ്ങനെയാണ് മായങ്കിന്റെ സമ്പാദ്യം. 28 കാരനായ മായങ്ക് കർണാടക സ്വദേശിയാണ്.

മായാങ്ക് അഗർവാളും രോഹിത്തും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടും വാനോളം പുകഴ്ത്തപ്പെടുന്നു. വിശാഖപട്ടണത്ത് ഇരുവരും ചേർന്ന് നേടിയ 317 റൺസ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കെതിരായ ടീം ഇന്ത്യയുടെ ഏത് വിക്കറ്റിലെയും മികച്ച ഉയർന്ന കൂട്ടുകെട്ടാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടുമാണിത്. 2007-08ൽ വീരേന്ദർ സെവാഗ്-രാഹുൽ ദ്രാവിഡ് സഖ്യം ചെന്നൈയിൽ രണ്ടാം വിക്കറ്റിൽ നേടിയ 268 റൺസിന്റെ കൂട്ടുകെട്ടാണ് രാഹുലും മായങ്കും ചേർന്നു പിന്നിലാക്കിയത്.

Mayank Agarwal, ie malayalam

ടെസ്റ്റിൽ ഓപ്പണർ ബാറ്റ്സ്‌മാ‌നായി ആദ്യ മത്സരത്തിനിറങ്ങിയ രോഹിത് ശർമയുടെ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്‌ത്തി. ഇരട്ട സെഞ്ചുറിക്കു തൊട്ടരികെയാണു രോഹിത്തിനു വിക്കറ്റ് നഷ്ടമായത്. 244 പന്തിൽനിന്ന് ആറ് സിക്‌സറും 23 ഫോറുമായി 176 റൺസാണു രോഹിത് സ്വന്തം പേരിൽ കുറിച്ചത്. കേശവ് മഹാരാജാണു രോഹിത്തിന്റെ കുതിപ്പിനു തടയിട്ടത്. ഇരട്ട സെഞ്ചുറിയിലേക്ക് അതിവേഗം കുതിക്കുകയായിരുന്ന രോഹിത് ശർമയെ ക്വിന്റൺ ഡി കോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook