scorecardresearch

ടീം തകർന്ന് നിൽക്കുന്നു, അപ്പോഴാണ് പന്തിന്റെ സ്ലോഗ് ഷോട്ട്; ലജ്ജ തോന്നുന്നു: ശ്രീകാന്ത്

India vs South Africa Test; ഒരു മുൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനും ആയിരുന്ന ആളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്താണ് പറയുന്നതെന്ന് എനിക്കറിയാം

India vs South Africa Test; ഒരു മുൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനും ആയിരുന്ന ആളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്താണ് പറയുന്നതെന്ന് എനിക്കറിയാം

author-image
Sports Desk
New Update
Rishabh Pant Against Englans in Leeds Test

Source; ICC, Instagram

india vs South Africa Test;ഗുവാഹത്തി ടെസ്റ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരേയും കളിക്കാർക്കെതിരേയും രൂക്ഷ വിമർശനവുമായി മുൻ താരവും സെലക്ഷൻ കമ്മറ്റി തലവൻ കൂടിയായിരുന്ന കെ ശ്രീകാന്ത്. എന്തുകൊണ്ട് അക്ഷർ പട്ടേലിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല എന്നാണ് ശ്രീകാന്തിന്റെ ചോദ്യം. ആരാണ് നിതീഷ് കുമാർ റെഡ്ഡിയെ ഓൾറൗണ്ടറെന്ന് വിളിച്ചതെന്ന് ചോദിച്ചും ശ്രീകാന്ത് പരിഹസിക്കുന്നു.

Advertisment

"ഈ ടെസ്റ്റ് സമനിലയിൽ അവസാനിച്ചേക്കാം. പക്ഷേ പ്ലേയിങ് ഇലവൻ സെലക്ഷനിൽ തെറ്റുപറ്റി. എന്തുകൊണ്ടാണ് അക്ഷർ പട്ടേൽ കളിക്കാത്തത്? അക്ഷർ പട്ടേലിന് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടോ? എല്ലാ ലെവലിലും സ്ഥിരത പുലർത്തിയിരുന്നതാണ് അക്ഷർ. എന്തിനാണ് ടീമിൽ ഇത്രയും വെട്ടിമാറ്റലുകൾ നടത്തുന്നത്?" കെ ശ്രീകാന്ത് ചോദിക്കുന്നു.

Also Read: പിച്ചിനെ കുറ്റം പറഞ്ഞ് രക്ഷപെടേണ്ട! ഇന്ത്യൻ ബാറ്റർമാർക്ക് നേരെ മുൻ താരങ്ങൾ

"ഇടവിട്ടുള്ള ഓരോ മത്സരത്തിലും ഒരു കളിക്കാരൻ അരങ്ങേറ്റം കുറിക്കുന്നു. ഇതിനെഒരു പരീക്ഷണം നടത്തി, അത് വിജയിച്ചില്ല എന്ന് പറഞ്ഞ് അവർക്ക് തടിതപ്പാം. ഗൗതം ഗംഭീറിന് എന്ത് വേണമെങ്കിലും പറയാം. എനിക്ക് അതൊന്നും വിഷയമല്ല. ഒരു മുൻ ക്യാപ്റ്റനും മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാനും ആയിരുന്ന ആളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്താണ് പറയുന്നതെന്ന് എനിക്കറിയാം. ഞാൻ വെറുതെ തോന്നുന്നത് പറയുകയല്ല."

Advertisment

Also Read: കുൽദീപ്-സുന്ദർ സഖ്യം നേരിട്ടത് 208 പന്തുകൾ; 201 റൺസിന് പുറത്തായി ഇന്ത്യ; India vs South Africa

"ടീമിന് സ്ഥിരതആവശ്യമാണ്. ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഞാൻ അവർക്ക് ക്രെഡിറ്റ് നൽകിയിരുന്നല്ലോ, അല്ലേ?ഇത് എനിക്ക് മനസിലാവുന്നില്ല. രണ്ടാം ദിവസത്തെ കളിക്ക് ശേഷമുള്ള കുൽദീപിന്റെ വാക്കുകൾ ഞാൻ കേട്ടു. 'പിച്ച് ഒരു റോഡ് പോലെയാണ്. ഒന്നും സംഭവിക്കുന്നില്ല.' എന്നിട്ട് മൂന്നാം ദിനം നമ്മൾ കണ്ടത് ഇന്ത്യൻ ബാറ്റർമാർ ഹാർമറിന്റേയും കേശവ് മഹാരാജിന്റേയും പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്താവുന്നത്. അത് കൂടാതെ ജാൻസന്റെ ബൗൺസറിലൂടെയും ഔട്ടായി."

"കുൽദീപ് പറഞ്ഞ ഈ 'റോഡ്വിക്കറ്റി' ആണ് ജാൻസൻ ഇന്ത്യൻ ബാറ്റർമാരെ വീഴ്ത്തിയത്. ബാറ്റർമാരിലേക്ക് വരുമ്പോൾ ഋഷഭ് പന്ത് ട്രാക്കിന് പുറത്തേക്ക് വന്ന് ജാൻസന് എതിരെ സ്ലോഗ് ഷോട്ടിന് ശ്രമിക്കുന്നു. അത് പന്തിന്റെ ബാറ്റിങ് ശൈലിയാണ് എന്ന് നിങ്ങൾക്ക് പറയാം. പക്ഷേ ഇവിടെ ക്യാപ്റ്റൻ ആണ് പന്ത്. ഏത് സാഹചര്യത്തിൽ ആണ് ടീം നിൽക്കുന്നത് എന്ന് പന്തിന് കാണാനാവുന്നില്ലേ?"

Also Read: ആ ഡയമണ്ട് മോതിരം ഹർദിക് അണിയിച്ചതോ? വിവാഹ നിശ്ചയ അഭ്യൂഹങ്ങളിൽ പ്രതികരണം

"നിതീഷ് റെഡ്ഡിയെ ആരാണ് ഓൾ റൗണ്ടറായി കണക്കാക്കുന്നത്? നിതീഷിന്റെ ബോളിങ് കണ്ടിട്ട് ആരെങ്കിലും നിതീഷ് ഓൾറൗണ്ടർ ആണെന്ന് പറയുമോ? മെൽബണിൽ നിതീഷ് സെഞ്ചുറി നേടി. അതിന് ശേഷം നിതീഷിൽ നിന്ന് എന്തെങ്കിലും വന്നോ?"

"നിങ്ങൾ നിതീഷ് റെഡ്ഡിയെ ഓൾ റൗണ്ടർ ആയി കാണുന്നുണ്ടെങ്കിൽ ഞാൻ മഹാനായ ഓൾറൗണ്ടറാണ്. നിതീഷിന്റെ ഡെലിവറികളിൽ മൂവ്മെന്റും പേസും ഇല്ല. ഹർദിക് പാണ്ഡ്യയുടെ പകരക്കാരനാണോ നിതീഷ്? എന്തുകൊണ്ട് അക്ഷറിനെ ഉപയോഗിക്കുന്നില്ല?" ശ്രീകാന്ത് ചോദിക്കുന്നു.

Read More: രാഹുൽ ക്യാപ്റ്റൻ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്ക്വാഡിനെ പ്രഖ്യാപിച്ചു

Indian Cricket Team Rishabh Pant Gautham Gambhir Kuldeep Yadav Indian Cricket Players India Vs South Africa Yashasvi Jaiswal indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: