scorecardresearch

ഞങ്ങളെ പഴിക്കേണ്ട! 4 ദിവസം മുൻപേ ബിസിസിഐ പിച്ച് ഏറ്റെടുത്തു; ഗാംഗുലിയുടെ വെളിപ്പെടുത്തൽ

India vs South Africa Test: ക്യുറേറ്റർ സുജൻ മുഖർജി ഏറെ പരിചയസമ്പത്തുള്ള, മികവ് തെളിയിച്ച വ്യക്തിയാണ്. ടീം ആവശ്യപ്പെട്ട പിച്ച് ആണ് തയ്യാറാക്കി നൽകിയത് എന്നും ഗാംഗുലി ചൂണ്ടിക്കാണിച്ചു

India vs South Africa Test: ക്യുറേറ്റർ സുജൻ മുഖർജി ഏറെ പരിചയസമ്പത്തുള്ള, മികവ് തെളിയിച്ച വ്യക്തിയാണ്. ടീം ആവശ്യപ്പെട്ട പിച്ച് ആണ് തയ്യാറാക്കി നൽകിയത് എന്നും ഗാംഗുലി ചൂണ്ടിക്കാണിച്ചു

author-image
Sports Desk
New Update
Shubman Gill Gautam Gambhir and Sourav Ganguly

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഈഡൻ ഗാർഡൻസ് ടെസ്റ്റിലെ പിച്ചിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ സമയം ഇന്ത്യൻ മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തലും വരുന്നു. കൊൽക്കത്ത ടെസ്റ്റ് ആരംഭിക്കുന്നതിന് നാല് ദിവസം മുൻപ് ബിസിസിയുടെ ക്യുറേറ്റർമാർ എത്തി പിച്ചിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് ഗാംഗുലി വ്യക്തമാക്കുന്നത്. 

Advertisment

പിച്ച് തയ്യാറാക്കിയ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ ക്യുറേറ്റർ സുജൻ മുഖർജി ഏറെ പരിചയസമ്പത്തുള്ള, മികവ് തെളിയിച്ച വ്യക്തിയാണ്. ടീം ആവശ്യപ്പെട്ട പിച്ച് ആണ് തയ്യാറാക്കി നൽകിയത് എന്നും ഗാംഗുലി ചൂണ്ടിക്കാണിച്ചു. ഈഡൻ ഗാർഡൻസിലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിലെ പിച്ച് മോശമായിരുന്നു എന്നാണ് ഗാംഗുലിയും അഭിപ്രായപ്പെടുന്നത്. 

Also Read: ഇനി നമ്മുടെ പയ്യൻ യെല്ലോ, നമ്മളും! മരണ മാസ് ഐറ്റവുമായി സഞ്ജുവും ബേസിലും; Sanju Samson

"അതൊരു നല്ല പിച്ച് ആയിരുന്നില്ല. ഞാൻ അത് പൂർണമായും അംഗീകരിക്കുന്നു. ടോപ് ഓർഡർ ബാറ്റർമാരും മധ്യനിര ബാറ്റർമാരും കൂടുതൽ മെച്ചപ്പെട്ട പിച്ച് അർഹിക്കുന്നു. മൂന്ന് ദിവസവും ഈഡൻ ഗാർഡൻസിൽ ഗ്യാലറികൾ നിറഞ്ഞിരുന്നു. ഇതിലും മികച്ച വിക്കറ്റിൽ ആയിരുന്നു ഗൗതം  ഗംഭീറും അദ്ദേഹത്തിന്റെ ടീമും മത്സരിക്കേണ്ടിയിരുന്നത് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു," ഇന്ത്യ ടുഡേയോട് സൗരവ് ഗാംഗുലി പറഞ്ഞു. 

Advertisment

Also Read: നമ്മുടെ കോട്ടയാണ് തകരുന്നത്; ലക്ഷ്മൺ വരട്ടെ; ഗംഭീറിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് കൈഫ്

നിലവിൽ ഗൗതം ഗംഭീറിന്റെ പരിശിലക സ്ഥാനം ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. പരിശീലകൻ എന്ന നിലയിൽ ഗംഭീറും ക്യാപ്റ്റൻ എന്ന നിലയിൽ ഗില്ലും ഇംഗ്ലണ്ടിൽ ഗംഭീരമായി കളിച്ചെന്ന് ചൂണ്ടിയാണ് ഗാംഗുലിയുടെ വാക്കുകൾ. ഇംഗ്ലണ്ടിലെ മികച്ച ബാറ്റിങ് പിച്ചിൽ റൺസ് കണ്ടെത്തിയ ഇന്ത്യൻ ടീമിന് ഇന്ത്യൻ മണ്ണിലും അത് ആവർത്തിക്കാൻ സാധിക്കുമെന്നും ഗാംഗുലി ഉറപ്പിച്ച് പറയുന്നു. 

Also Read: ഞാൻ ഹർമൻപ്രീത് ആണോ? ശാരീരിക ആക്രമണ ആരോപണത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റന്റെ പ്രതികരണം

ഈഡൻ ഗാർഡൻസിൽ ടേണിങ് പിച്ച് ഒരുക്കി ദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ ശ്രമിച്ച തന്ത്രം ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 124 റൺസ് ചെയ്സ് ചെയ്ത ഇന്ത്യ 93 റൺസിന് ഓൾഔട്ടായി. ഹാർമറിന്റെ കുത്തിത്തിരിഞ്ഞെത്തിയ പന്തുകൾക്ക് മുൻപിലാണ് ഇന്ത്യ വീണത്. തോൽവിക്ക് പിന്നാലെ പിച്ചിനെ ന്യായീകരിച്ച് ഗംഭീർ സംസാരിച്ചതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. 

Read More: ആദ്യ ടെസ്റ്റിൽ ആറ് ഇടംകയ്യൻ ബാറ്റർമാർ; അത് ഏഴാക്കി ഹാർമറിന് കാര്യങ്ങൾ എളുപ്പമാക്കുമോ?

Indian Cricket Team Sourav Ganguly Gautam Gambhir Indian Cricket Players indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: