scorecardresearch

14 ഓവർ; അതിൽ 5 മെയ്ഡൻ; പിഴുതത് 5 വിക്കറ്റ്; ബുമ്ര, അതൊരു ജിന്നാണ്! ദക്ഷിണാഫ്രിക്ക 159ന് പുറത്ത്

India vs South Africa Test: ആദ്യ സെഷൻ ദക്ഷിണാഫ്രിക്കയ്ക്ക് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റിയെങ്കിൽ രണ്ടാമത്തേതിൽ ഇന്ത്യൻ ബോളിങ് നിര എല്ലാ കരുത്തും പുറത്തെടുത്തു

India vs South Africa Test: ആദ്യ സെഷൻ ദക്ഷിണാഫ്രിക്കയ്ക്ക് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റിയെങ്കിൽ രണ്ടാമത്തേതിൽ ഇന്ത്യൻ ബോളിങ് നിര എല്ലാ കരുത്തും പുറത്തെടുത്തു

author-image
Sports Desk
New Update
Bumrah Five Wicket India Vs South Africa Test

Photograph: (Source: Indian Cricket Team, Instagram)

india Vs South Africa Test: നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാരെ ഈഡൻ ഗാർഡൻസിൽ വിറപ്പിച്ച് വീഴ്ത്തി ഇന്ത്യ. ആദ്യ ദിനം 55 ഓവർ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 159 റൺസിന് പുറത്തായി. ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷമുള്ള സെഷനിൽ ബുമ്രയും കുൽദീപും സിറാജും കൂടി ആക്രമിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞത്. 

Advertisment

ചായയ്ക് ശേഷം മൂന്നാം സെഷൻ ആരംഭിച്ചപ്പോൾ മൂന്ന് ഓവർ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ചു നിൽക്കാനായത്. ഹാർമറിന്റെ വിക്കറ്റും കേശവ് മഹാരാജിന്റെ വിക്കറ്റും ഒരോവറിൽ വീഴ്ത്തി ബുമ്ര ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സിന് തിരശീലയിട്ടു. ഇതോടെ ഈഡൻ ഗാർഡൻസിൽ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം തൊട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് 16ാം വട്ടമാണ് ബുമ്ര അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്.  

Also Read: സഞ്ജു-ജഡേജ ട്രേഡ് സങ്കീർണം; രാജസ്ഥാന്റെ കയ്യിൽ പണമില്ല; പിന്നെയും പ്രശ്നങ്ങൾ

ആദ്യ ദിനം ചായയ്ക്ക് പിരിയുമ്പോഴേക്കും ദക്ഷിണാഫ്രിക്കയുടെ എട്ട് വിക്കറ്റുകൾ ആണ് വീണിരുന്നത്. ആദ്യ സെഷൻ ദക്ഷിണാഫ്രിക്കയ്ക്ക് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റിയെങ്കിൽ രണ്ടാമത്തേതിൽ ഇന്ത്യൻ ബോളിങ് നിര എല്ലാ കരുത്തും പുറത്തെടുത്തു. ഇതോടെ രണ്ടാം സെഷനിഷ 25 ഓവറിൽ ദക്ഷിണാഫ്രിക്ക 49 റൺസ് കണ്ടെത്തിയപ്പോഴേക്കും വീണത് അഞ്ച് വിക്കറ്റ് ആണ്. 

Advertisment

Also Read: Sanju Samson IPL: സഞ്ജുവിന് വേണ്ടി ധോണി തന്റെ സ്ഥാനം വിട്ടുനൽകില്ല; കാരണം ചൂണ്ടി ചെന്നൈ മുൻ താരം

ഉച്ചഭക്ഷണത്തിന് ശേഷം ബുമ്രയുടേയും കുൽദീപ് യാദവിന്റേയും കൈകളിലേക്കാണ് ക്യാപ്റ്റൻ ഗിൽ ആദ്യം പന്ത് നൽകിയത്. ആ തീരുമാനം തെറ്റിയതും ഇല്ല. വിയാൻ മുൾഡർ കുൽദീപിന് മുൻപിലും ടോണി ഡി സോർസി ബുമ്രയുടെ മനോഹര ഡെലിവറിക്ക് മുൻപിലും വീണതോടെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം സെഷനിലെ തകർച്ച ആരംഭിച്ചു. 

രാവിലത്തെ സെഷനിൽ താളം കണ്ടെത്താനാവാതെ കുഴങ്ങിയ മുഹമ്മദ് സിറാജ് കൂടി രണ്ടാം സെഷനിൽ ശക്തമായി തിരിച്ചെത്തിയതോടെ ദക്ഷിണാഫ്രിക്ക വിയർത്തു. റിവേഴ്സ് സ്വിങ്ങുമായി രണ്ട് വട്ടമാണ് മുഹമ്മദ് സിറാജിന്റെ പ്രഹരം വന്നത്. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സ്റ്റമ്പ്സ് മറുവശത്ത് പിടിച്ചു നിൽക്കാൻ ശ്രമിച്ചു. ഈഡൻ ഗാർഡൻസിലെ പ്രവചനാതീതമായ ബൗൺസ് ആണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ പ്രധാനമായും കുഴക്കിയത്.

Also Read: Sanju Samson IPL Trade: ഓൾറൗണ്ടറെ കളഞ്ഞ് വിക്കറ്റ് കീപ്പറെ വാങ്ങുന്നു; മണ്ടത്തരമെന്ന് മുൻ താരം

31 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ഓപ്പണർ മർക്രം ആണ് അവരുടെ ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറർ. റികെൽറ്റൻ 23 റൺസും മൾഡർ 24 റൺസും എടുത്തു. സ്റ്റബ്സ് 74 പന്തുകൾ നേരിട്ട് ചെറുത്ത് നിൽക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യൻ ബോളർമാരിൽ ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തിയതിന് പുറമെ കുൽദീപ് യാദവും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേൽ ഒരു വിക്കറ്റും. നാല് സ്പിന്നർമാരുമായാണ് ഇന്ത്യ ആദ്യ ടെസ്റ്റ് കളിക്കാൻ ഇറങ്ങിയത്. 

Read More: 'എന്റെ ആത്മാവ് കൊതിക്കുന്നിടത്തേക്ക് ഞാൻ തിരിച്ചെത്തി'; ഹൃദയം തൊട്ട് മെസി

India Vs South Africa Jasprit Bumrah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: