scorecardresearch

Latest News

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20: രാഹുലിനും കുൽദീപ് യാദവിനും പരുക്ക്, റിഷഭ് പന്ത് ടീമിനെ നയിക്കും

കെഎൽ രാഹുലിനും കുൽദീപ് യാദവിനും സെലക്ഷൻ കമ്മിറ്റി പകരക്കാരെ നിശ്ചയിച്ചിട്ടില്ല

KL Rahul, Rishabh Pant

ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലിനും സ്പിന്നർ കുൽദീപ് യാദവിനും ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പര നഷ്ടമാകും. വലതു ഞരമ്പിന് പരുക്കേറ്റതിനെ തുടർന്നാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്ന കെ എൽ രാഹുൽ പുറത്തായത്. വലതു കൈക്കാണ് കുൽദീപ് യാദവിന് പരുക്ക്. പരിശീലനത്തിനിടയിലാണ് ഇരുവർക്കും പരുക്കേറ്റത്.

കെഎൽ രാഹുലിന് പകരം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി റിഷഭ് പന്തിനേയും വൈസ് ക്യാപ്റ്റനായി ഹർദിക് പന്ധ്യയെയും സെലക്ഷൻ കമ്മിറ്റി നിയോഗിച്ചു.

എന്നാൽ കെഎൽ രാഹുലിനും കുൽദീപ് യാദവിനും സെലക്ഷൻ കമ്മിറ്റി പകരക്കാരെ നിശ്ചയിച്ചിട്ടില്ല. രണ്ട് താരങ്ങളും എൻസി‌എയിൽ റിപ്പോർട്ട് ചെയ്യും, അവിടെ മെഡിക്കൽ ടീം അവരെ പരിശോധിക്കുകയും ചികിത്സ തീരുമാനിക്കുകയും ചെയ്യും.

ഇന്ത്യയുടെ പുതിയ ടീം: റിഷഭ് പന്ത് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി പട്ടേൽ , ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്

Also Read: വനിത ക്രിക്കറ്റിലെ ‘രാജ്’; മിതാലി യുഗം അവസാനിച്ചു

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs south africa t20i kl rahul out rishabh pant captain