scorecardresearch

ആദ്യ ടെസ്റ്റിൽ ആറ് ഇടംകയ്യൻ ബാറ്റർമാർ; അത് ഏഴാക്കി ഹാർമറിന് കാര്യങ്ങൾ എളുപ്പമാക്കുമോ?

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ആറ് ഇടംകയ്യൻ ബാറ്റർമാരെയാണ് കളിപ്പിച്ചത്. സ്ക്വാഡിൽ അവസരം കാത്തിരിക്കുന്ന സായ് സുദർശനും ദേവ്ദത്ത് പഠിക്കലും ഇടംകയ്യന്മാരാണ്

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ആറ് ഇടംകയ്യൻ ബാറ്റർമാരെയാണ് കളിപ്പിച്ചത്. സ്ക്വാഡിൽ അവസരം കാത്തിരിക്കുന്ന സായ് സുദർശനും ദേവ്ദത്ത് പഠിക്കലും ഇടംകയ്യന്മാരാണ്

author-image
Sports Desk
New Update
Shubman Gill Against England Openers

Shubman Gill Against England Openers Photograph: (Source: X)

ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. കാരണം ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റ് പരമ്പര തോൽവി എന്നത് ശുഭ്മാൻ ഗിൽ നയിച്ച ഇന്ത്യ ഒഴിവാക്കിയിരുന്നു. അതും ക്യാപ്റ്റനായുള്ള ഗില്ലിന്റെ ആദ്യ പരമ്പരയിൽ. പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ പൂ അടർത്തുന്ന ലാഘവത്തോടെയാണ് ജയിച്ചത്. ഇതെല്ലാം ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന് ഈഡൻ ഗാർഡൻസിൽ ഇറങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടി. പക്ഷേ സിമോൺ ഹാർമർ എന്ന 'ഔട്ട് ഓഫ് സിലബസ് ചോദ്യം' ആണ് 'ടേണിങ് കെണി' ഒരുക്കിയ ഇന്ത്യയെ തകർത്തത്. ഇനി ഗുവാഹത്തിയിലും തോറ്റാൽ ഗംഭീറിന് നേർക്കുള്ള വിമർശന മുനകളുടെ മൂർച്ച കൂടും. അത് മാത്രമല്ല പ്രശ്നങ്ങൾ.

Advertisment

ഗുവാഹത്തിയിൽ ഇറങ്ങുമ്പോൾ ഇന്ത്യക്ക് മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ പരിക്കിന്റെ പിടിയിൽ ആണ്. കൊൽക്കത്ത ടെസ്റ്റിന് ഇടയിൽ ആണ് ഗില്ലിന് പരുക്കേറ്റത്. ഗില്ലിന് ഗുവാഹത്തിയിൽ കളിക്കാനായില്ല എങ്കിൽ പകരം ഋതുരാജ് ഗയ്ക്വാദിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്നാണ് ഇന്ത്യൻ മുൻ താരം ആകാശ് ചോപ്ര പറയുന്നത്. 

Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ആറ് ഇടംകയ്യൻ ബാറ്റർമാരെയാണ് കളിപ്പിച്ചത്. സ്ക്വാഡിൽ അവസരം കാത്തിരിക്കുന്ന സായ് സുദർശനും ദേവ്ദത്ത് പഠിക്കലും ഇടംകയ്യന്മാരാണ്. ഇത് ചൂണ്ടിയാണ് ഋതുരാജ് ഗയ്ക്വാദിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണം എന്ന് ആകാശ് ചോപ്ര പറയുന്നത്. 

Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി

Advertisment

"ഋതുരാജിനെ ടെസ്റ്റ് ടീമിലേക്ക് സെലക്ട് ചെയ്യുമോ? നിലവിൽ ഇന്ത്യൻ സ്ക്വാഡിലെ ഒരു താരത്തിനും പരുക്കിനെ തുടർന്ന് പരമ്പര നഷ്ടമായതായി ബിസിസിഐ അറിയിച്ചിട്ടില്ല. ശുഭ്മാൻ ഗില്ലിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും ഗുവാഹത്തിയിൽ കളിക്കുമോ എന്നതിൽ ഉറപ്പില്ല."

"ഗില്ലിന് ഗുവാഹത്തി ടെസ്റ്റ് നഷ്ടമായാൽ പകരം ആരെ കളിപ്പിക്കും? സായ് സുദർശനും ദേവ്ദത്ത് പഠിക്കലും അവസരം കാത്ത് ബെഞ്ചിലിരിക്കുന്നുണ്ട്. രണ്ട് പേരും ഇടംകയ്യൻ ബാറ്റർമാരാണ്. നിലവിൽ  ആറ് ഇടംകയ്യന്മാരാണ് ഉള്ളത്. ഇനി അടുത്ത ടെസ്റ്റിൽ ഏഴ് ഇടംകയ്യന്മാരുമായി ഇറങ്ങുമോ? അതിൽ മാറ്റം വേണ്ടി വന്നേക്കും ചിലപ്പോൾ."

Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം

"ഋതുരാജ് ഗംഭീര ഫോമിൽ ആണ്. ഇന്ത്യ എയ്ക്ക് വേണ്ടി വൈറ്റ് ബോൾ ക്രിക്കറ്റിൽ ഋതുരാജ് ഒരുപാട് റൺസ് നേടുന്നുണ്ട്. രഞ്ജി ട്രോഫിയിൽ കളിച്ചാലും ദുലീപ് ട്രോഫിയിൽ കളിച്ചാലും ഋതുരാജ് റൺസ് സ്കോർ ചെയ്യും എന്നുറപ്പാണ്. മധ്യനിരയിലും ഋതുരാജിന്  ബാറ്റ് ചെയ്യാനാവും. ടെസ്റ്റ് ക്രിക്കറ്റ് ആണ് ഋതുരാദജിന് ചേരുന്നത്. ട്വന്റി20യിൽ ഓസ്ട്രേലിയക്കെതിരെ ഋതുരാജ് സെഞ്ചുറി നേടിയ ഗ്രൗണ്ടിൽ ആണ് അടുത്ത ടെസ്റ്റ്. ഇതെല്ലാം കൊണ്ട് തന്നെ ഗില്ലിന് കളിക്കാനായില്ലെങ്കിൽ ഋതുരാജിനെ സ്ക്വാഡിൽ ഉൾപ്പെടുത്തണം," ആകാശ് ചോപ്ര പറഞ്ഞു. 

Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം

India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: