scorecardresearch

ഗംഭീറിനും ഇന്ത്യക്കും അഭിമാന പോരാട്ടം; ഗുവാഹത്തിയിൽ ലഞ്ചിന് മുൻപ് ടീ ബ്രേക്ക്; മത്സരം കാണാൻ വഴി ഇങ്ങനെ

India vs South Africa: തോൽവിക്ക് പിന്നാലെ ഈഡൻ ഗാർഡൻസിലെ പിച്ചിനെ ന്യായികരിക്കുക കൂടി ഗംഭീർ ചെയ്തോടെ ഇന്ത്യൻ പരിശീലകന് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്

India vs South Africa: തോൽവിക്ക് പിന്നാലെ ഈഡൻ ഗാർഡൻസിലെ പിച്ചിനെ ന്യായികരിക്കുക കൂടി ഗംഭീർ ചെയ്തോടെ ഇന്ത്യൻ പരിശീലകന് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്

author-image
Sports Desk
New Update
Rishabh Pant and Gautam Gambhir

Rishabh Pant and Gautam Gambhir: (Indian Cricket Team, Instagram)

india vs South Africa Test: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇന്ന് ഗുവാഹത്തിയിൽ ഇറങ്ങുമ്പോൾ പരിശീലകൻ ഗൗതം ഗംഭീറിന് ഇത് നിർണായക മത്സരം. ദക്ഷിണാഫ്രിക്കയോടും 2-0ന് തോറ്റാൽ പിന്നെ ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കണം എന്ന മുറവിളികൾ ശക്തമാവും. ഇന്ത്യൻ മണ്ണിൽ റെഡ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ പുലർത്തിപ്പോന്ന ആധിപത്യത്തിന് ഇളക്കം തട്ടിയത് ഗംഭീറിന് കീഴിൽ കളിച്ചപ്പോഴാണ്. ഗംഭീറിനും ഇന്ത്യക്കും ഗുവാഹത്തിയിലേത് അഭിമാന പോരാട്ടമാകുന്നു. 

Advertisment

ഗുവാഹത്തിയിലെ ബർസ്പറ സ്റ്റേഡിയം ഇത് ആദ്യമായാണ് ഒരു രാജ്യാന്തര ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ സാഹചര്യങ്ങളിൽ കളിച്ച് ഇന്ത്യൻ സംഘത്തിനും വലിയ പരിചയസമ്പത്തില്ല എന്നത് ഇവിടെ ദക്ഷിണാഫ്രിക്കയ്ക്ക് തുണയാവുന്നു.  ന്യൂസിലൻഡിനെതിരായ 2024ലെ 3-0ന്റെ തോൽവി ഇന്ത്യക്ക് വലിയ ആഘാതമായിരുന്നു. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയോട് 2-0ന്റെ തോൽവി ഒഴിവാക്കാൻ ഗംഭീറിനും സംഘത്തിനും ആവനാഴിയിലെ ആയുധങ്ങളെല്ലാം എടുക്കേണ്ടി വരും. 

Also Read: നാലാം മത്സരത്തിലും ജയിക്കാനാവാതെ കേരളം; ഒരു വിക്കറ്റിന് രക്ഷപെട്ട് മധ്യപ്രദേശ്

കൊൽക്കത്ത ടെസ്റ്റ് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബവുമയും കൂട്ടരും വരുന്നത്. എന്നാൽ ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഈഡൻ ഗാർഡൻസിലെ പിച്ചിനെ ന്യായികരിക്കുക കൂടി ഗംഭീർ ചെയ്തോടെ ഇന്ത്യൻ പരിശീലകന് എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. തോൽവിയുടേയും പിച്ചിനെയും ന്യായീകരിച്ചതിന്റെയും ക്ഷീണം ഗുവാഹത്തിയിൽ ഗംഭീറിന് മാറ്റേണ്ടതുണ്ട്. ഗംഭീറിന് പകരം ലക്ഷ്മണിനെ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് കൊണ്ടുവരണം എന്ന വാദങ്ങൾ ഉയർന്ന് കഴിഞ്ഞു. 

Advertisment

Also Read: വിഘ്നേഷ് പുത്തൂർ കോടികൾ വാരുമോ? ഇവരുടെ റഡാറിൽ മലയാളി താരം; റിപ്പോർട്ട്

സ്വന്തം മണ്ണിൽ തോൽവി അറിയാതെ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യ ടെസ്റ്റിൽ നടത്തിയ മുന്നേറ്റത്തിനാണ് ഗംഭീറിന് കീഴിൽ അവസാനമായത്. ഗുവാഹത്തിയിൽ ജയം അനിവാര്യമായി നിൽക്കുമ്പോൾ ക്യാപ്റ്റൻ ഗിൽ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഗില്ലിന് കളിക്കാനാവാതെ വരുന്നതോടെ മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങുക ആരാവും എന്ന ചോദ്യവും ശക്തമാണ്. ബവുമ ക്യാപ്റ്റനായതിന് ശേഷം ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല എന്നതും ഇന്ത്യയുടെ ആത്മവിശ്വാസം കുറയ്ക്കുന്നു. 

ഗുവാഹത്തിയിലെ ട്വിസ്റ്റ്

ടെസ്റ്റ് മത്സരത്തിലെ ഒരു ദിവസത്തെ ക്രമം എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ആദ്യം ടോസ്. പിന്നെ ഉച്ചഭക്ഷണം. അതിന് ശേഷം ചായക്ക് പിരിയുന്നു, ചായയ്ക്ക് ശേഷമുള്ള സെഷനോടെ ആ ദിവസത്തെ കളി അവസാനിക്കുന്നു. എന്നാൽ ഗുവാഹത്തി ടെസ്റ്റിൽ ട്വിസ്റ്റ് ഉണ്ട്. ഗുവാഹത്തി ടെസ്റ്റിൽ ഉച്ചഭക്ഷണത്തിന് മുൻപ് ചായക്ക് പിരിയും. 

ഇരുടീമിലേയും കളിക്കാർക്ക് ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുൻപ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇടവേള നൽകും. ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് സൂര്യോദയവും സൂര്യാസ്തമയവും നേരത്തെയാവുന്നതിനെ തുടർന്നാണ് ഇത്

Also Read: ഞങ്ങളെ പഴിക്കേണ്ട! 4 ദിവസം മുൻപേ ബിസിസിഐ പിച്ച് ഏറ്റെടുത്തു; ഗാംഗുലിയുടെ വെളിപ്പെടുത്തൽ

ഇന്ത്യയുടെ സാധ്യത ഇലവൻ: കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ധ്രുവ് ജൂറൽ, ഋഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ദക്ഷിണാഫ്രിക്കയുടെ സാധ്യത ഇലവൻ; റയാൻ റിക്കെൽട്ടൺ, ഐഡൻ മാർക്രം, വിയാൻ മുൾഡർ, ടെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെരെയ്ൻ (വിക്കറ്റ് കീപ്പർ), മാർക്കോ യാൻസൻ, കോർബിൻ ബോഷ്, സൈമൺ ഹാർമർ, കേശവ് മഹാരാജ്. 

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം എത്ര മണിക്ക് ആരംഭിക്കും? 

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റ് വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും.

ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം, ലൈവ് ടെലികാസ്റ്റ് എവിടെ?

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ തത്സമയ സംപ്രേഷണം ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ ലഭ്യമാകും.

ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം, തത്സമയ സ്ട്രീമിംഗ് എവിടെ കാണാം?

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ തത്സമയ സ്ട്രീമിംഗ് ഇന്ത്യയിൽ ജിയോഹോട്ട്സ്റ്റാർ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.

Read More: ഇനി നമ്മുടെ പയ്യൻ യെല്ലോ, നമ്മളും! മരണ മാസ് ഐറ്റവുമായി സഞ്ജുവും ബേസിലും; Sanju Samson

Rishabh Pant India Vs South Africa Gautm Gambhir Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: