/indian-express-malayalam/media/media_files/2025/11/22/rishabh-pant-and-bavuma-test-2025-11-22-10-54-46.jpg)
Source: Screengrab
india vs South Africa Test: ഗുവാഹത്തി ടെസ്റ്റിൽ ഇന്ത്യക്ക് ജയം അനിവാര്യമാണ്. അല്ലെങ്കിൽ സ്വന്തം മണ്ണിൽ വെച്ച് സൗത്ത് ആഫ്രിക്കയിൽ നിന്ന് വൈറ്റ് വാഷ് എന്ന നാണക്കേടിലേക്ക് ഇന്ത്യ വീഴും. ന്യൂസിലാൻഡിനോടെറ്റ 3-0ന്റെ ക്ഷീണം മാറിയിട്ടില്ല. ഒരു ദശാബ്ദത്തോളം സ്വന്തം മണ്ണിൽ ഇന്ത്യ നിലനിർത്തിപ്പോന്ന ആധ്യപത്യമാണ് അവിടെ തകർന്നത്. പരമ്പര സമനിലയിലാക്കാൻ കച്ചമുറുക്കി ഇന്ത്യ ഇറങ്ങുന്ന ബർസ്പര സ്റ്റേഡിയം ആദ്യമായാണ് രാജ്യാന്തര ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത് . അതുകൊണ്ട് ദക്ഷിണാഫ്രിക്കയെ പോലെ തന്നെ ആതിഥേയരായ ഇന്ത്യക്കും അപരിചിതമായ സാഹചര്യമാണ് ഗുവാഹത്തിയിൽ. ഈ സമയം മൂന്ന് സ്പിന്നർമാരും മൂന്ന് പേസർമാരുമായി ഇറങ്ങിയാണ് ഇന്ത്യയുടെ പരീക്ഷണം. ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെ ഒഴിവാക്കുയുള്ള ഇന്ത്യയുടെ ഈ പ്ലേയിങ് ഇലവൻ കോംമ്പിനേഷൻ തന്ത്രം ഗുവാഹത്തിയിൽ തുണയ്ക്കുമോ?
ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ സായ് സുദർശൻ ബാറ്റിങ് പൊസിഷനിൽ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. ഈഡൻ ഗാർഡൻസിൽ വാഷിങ്ടൺ സുന്ദറിനെയാണ് ഇന്ത്യ മൂന്നാമനായി ഇറക്കിയത്. സായിയുടെ വരവോടെ വാഷിങ്ടൺ സുന്ദർ ബാറ്റിങ് പൊസിഷനിൽ താഴേക്ക് ഇറങ്ങുക മാത്രമല്ല, ബോളിങ്ങിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ താരത്തിനാവും.
കൊൽക്കത്തയിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുന്നതായിരുന്നിട്ടും വാഷിങ്ടൺ സുന്ദറിനെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിരുന്നില്ല എന്ന വിമർശനം ശക്തമായിരുന്നു. അക്ഷർ പട്ടേലിന് പകരം ആണ് നിതീഷ് കുമാർ റെഡ്ഡി പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. ഇന്ത്യയുടെ പ്ലേയിങ് ഇലവൻ നോക്കുമ്പോൾ രണ്ട് സ്പിൻ ബോളിങ് ഓൾ റൗണ്ടർമാരും ഒരു ഫാസ്റ്റ് ബോളിങ് ഓൾറൗണ്ടറുമാണുള്ളത്.
നിഗൂഡത ഒളിപ്പിച്ച പിച്ച്
ചുവന്ന മണ്ണുകൊണ്ടുള്ള പിച്ച് ആണ് ഗുവാഹത്തിയിലേത്. കൊൽക്കത്തയിലേതിന് വിപരീതമായി ഇവിടെ ബാറ്റർമാർക്ക് റൺസ് കണ്ടെത്താൻ സാധിക്കുന്ന മികച്ച വിക്കറ്റാണ് ഒരുക്കിയിരിക്കുന്നത്. സാധാരണ ചുവന്ന മണ്ണിലെ പിച്ചുകൾ കൂടുതൽ ബൗൺസും പേസും നൽകുന്നതാണ്. ഇത് കണക്കിലെടുക്കുമ്പോൾ ഇന്ത്യ മൂന്ന് പേസർമാരുമായി ഇറങ്ങിയത് ഗുണം ചെയ്തേക്കും എന്ന് കരുതാം, പ്രത്യേകിച്ച് ആദ്യ ദിവസം.
Also Read: സൂപ്പർ ഓവറിൽ റണ്ണെടുക്കാതെ ഇന്ത്യ എ; വൈഡിലൂടെ ഫൈനലിലെത്തി ബംഗ്ലാദേശ്
മത്സരം പുരോഗമിക്കുംതോറും ഗുവാഹത്തിയിലെ പിച്ചിൽ നിന്ന് നല്ല പേസോടെ ടേൺ കണ്ടെത്താനാവും. ടേണും ബൗൺസും പേസും ചേരുമ്പോൾ സ്പിന്നർമാർക്ക് ഇവിടെ ബാറ്റർമാരെ കുഴയ്ക്കാൻ സാധിക്കും. കുൽദീപിനും ജഡേജയ്ക്കും സുന്ദറിനും വേരിയേഷനുകളിലൂടെ ബാറ്റർമാരുടെ കണക്ക് കൂട്ടൽ തെറ്റിച്ച് ടേൺ കണ്ടെത്താൻ ഇവിടെ കഴിയും.
ഈ കോംമ്പിനേഷനിലൂടെ ഇന്ത്യക്ക് ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെ ഇറക്കാൻ സാധിക്കുന്നില്ല. അഞ്ച് സ്പെഷ്യലിസ്റ്റ് ബാറ്റർമാരുമായി ഇറങ്ങുന്നതിന്റെ റിസ്ക് ഇന്ത്യക്ക് ഇവിടെ ഉണ്ട്. പ്രത്യേകിച്ച് കൊൽക്കത്തയിലെ ബാറ്റിങ് തകർച്ച നോക്കുമ്പോൾ. ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിൽ സ്പെഷ്യലിസ്റ്റ് ബാറ്റർക്ക് പകരം ബോളറെ ഉൾപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയാവും.
ഹാർമറും ഇന്ത്യയുടെ ഇടംകയ്യന്മാരും
കൊൽക്കത്തയിൽ ഇന്ത്യക്ക് നേരിടേണ്ടി വന്ന ഔട്ട് ഓഫ് സിലബസ് ചോദ്യമായിരുന്നു ഹാർമർ. ഇന്ത്യൻ ബാറ്റിങ് നിരയിൽ ഇടംകയ്യന്മാരാണ് നിറഞ്ഞു നിൽക്കുന്നത്. ഇത് ദക്ഷിണാഫ്രിക്കയുടെ ഓഫ് സ്പിന്നിന് കാര്യങ്ങൾ അനുകൂലമാക്കുന്നു.
Also Read: 'യെസ്' പറഞ്ഞ് സ്മൃതി മന്ഥാന; വിവാഹ ആഘോഷങ്ങൾക്ക് തുടക്കം; ഇന്ന് ഹൽദി
ആദ്യ ദിനത്തിൽ ലഭിക്കുന്ന സ്വിങ് കഴിഞ്ഞാൽ പിന്നെ ബാറ്റർമാർക്ക് റൺസ് സ്കോർ ചെയ്യാൻ പ്രയാസമുണ്ടാവില്ല. മൂന്നാം ദിവസത്തോടെയാവും ഈ വിക്കറ്റിൽ നിന്ന് കൂടുതൽ ടേണിങ് ലഭിക്കാൻ സാധ്യത. എങ്കിലും ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്കയുടെ റൺറേറ്റ് മധ്യ ഓവറുകളിൽ കുറയ്ക്കാൻ സ്പിന്നർമാർക്ക് കഴിയും. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ കൂടുതൽ വിക്കറ്റും സ്പിന്നർമാർ വീഴ്ത്താനാണ് സാധ്യത.
Read More: ബംഗ്ലാദേശിലെ ഭൂചലനം; അയർലൻഡിനെതിരായ ടെസ്റ്റ് മത്സരവും തടസപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us