അവസാന ഓവറുകളിൽ വെടിക്കെട്ടുമായി ജഡേജ-കോഹ്‌ലി സഖ്യം; ഇന്ത്യ ഒന്നാം ഇന്നിങ്സ് 601 റൺസിന് ഡിക്ലയർ ചെയ്തു

സെഞ്ചുറിക്ക് ഒമ്പത് റൺസകലെ ജഡേജ പുറത്തായതിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു

India vs South Africa, ഇന്ത്യ - ദക്ഷിണാഫ്രിക്ക, Virat Kohli Test Century, വിരാട് കോഹ്‌ലിക്ക് സെഞ്ചുറി, Virat Kohli 26th Test Century, 26 -ാം ടെസ്റ്റ് സെഞ്ചുറി വിരാട് കോഹ്‌ലി, Indian Cricket Team, India vs South Africa Test , ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്, IE Malayalam, ഐഇ മലയാളം

പൂനെ:ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം തകർത്തടിച്ചപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഒന്നാം ഇന്നിങ്സ് ഇന്ത്യ 601 റൺസിന് ഡിക്ലയർ ചെയ്തു. വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയും മായങ്ക് അഗർവാളിന്റെ സെഞ്ചുറിയും ജഡേജ, പൂജാര, രഹാനെ എന്നിവരുടെ അർധസെഞ്ചുറിയുമാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. സെഞ്ചുറിക്ക് ഒമ്പത് റൺസകലെ ജഡേജ പുറത്തായതിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ തുടക്കം മുതൽ തകർത്തടിച്ചു. നായകനും ഉപനായകനും ചേർന്ന് നാലാം വിക്കറ്റിൽ 178 റൺസിന്റെ കൂട്ടുകെട്ടാണ് തീർത്തത്, സഖ്യം പൊളിച്ചത് മഹാരാജാണ്. എന്നാൽ കോഹ്‌ലി റൺസ് കുതിപ്പ് തുടർന്നു. അവസാന ഓവറുകളിൽ ആറ് റൺസിന് മുകളിലായിരുന്നു ഇന്ത്യയുടെ ശരാശരി. നിരന്തരം ബൗണ്ടറി പായിച്ച് ജഡേജയും കോഹ്‌ലിയും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു. 295 പന്തിൽ നിന്നാണ് കോഹ്‌ലി ഇരട്ട സെഞ്ചുറി തികച്ചത്. അവസാന സെഷനിൽ ടി20 ശൈലിയിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ്.

വിരാട് കോഹ്‌ലി 336 പന്തുകളിൽ നിന്ന് 254 റൺസ് നേടി. 33 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. 104 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും ഉൾപ്പടെ 91 റൺസാണ് ജഡേജ സ്വന്തമാക്കിയത്. രഹാനെ 59 റൺസിനും പുറത്തായി.
Also Read: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വീരനായകൻ വിരാട് കോഹ്‌ലി

ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 273 റൺസെന്ന നിലയിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമയെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി തികച്ച രോഹിത് പൂനെയിൽ 14 റൺസിനാണ് ക്രീസ് വിട്ടത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മായങ്ക് – പൂജാര സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. സെഞ്ചുറിയുമായി മുന്നേറിയ കൂട്ടുകെട്ട് തകർത്തതും റബാഡയായിരുന്നു. 112 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പടെ 58 റൺസെടുത്ത പൂജാരയെ റബാഡ ഡീ കോക്കിന്റെ കൈകളിൽ എത്തിച്ചു. നേരത്തെ രോഹിത്തിനെയും റബാഡയായിരുന്നു പുറത്താക്കിയത്.

Also Read: ‘അക്കാര്യത്തിൽ മാറ്റം വേണം’; ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനെക്കുറിച്ച് കോഹ്‌ലി

പൂജാരയ്ക്കു പിന്നാലെ ക്രീസിലെത്തിയ കോഹ്‌ലി മായങ്കിനു മികച്ച പിന്തുണ നൽകുന്നതോടൊപ്പം റൺസ് കണ്ടെത്തുകയും ചെയ്തു. എതിനിടയിൽ മായങ്ക് സെഞ്ചുറിയും തികച്ചു. 195 പന്തിൽ 108 റൺസ് നേടിയ ശേഷമാണു താരം ക്രീസ് വിട്ടത്. 16 ഫോറും രണ്ട് സിക്സുമാണു മായങ്കിന്റെ ഇന്നിങ്സിൽ പിറന്നത്.

മൂന്നു മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയാണു മുന്നിൽ. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിൽ 203 റൺസിന്റെ വമ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ മായങ്കിന്റെ ഇരട്ടസെഞ്ചുറി പ്രകടനം നിർണായക പങ്കുവഹിച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa second test india moves to huge score with virat kohlis double century

Next Story
കോഹ്‌ലിക്കും സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ മികച്ച നിലയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com