കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ വിജയക്കൊടി പാറിക്കാൻ ഇന്ത്യൻ ടീം എത്തിയിരിക്കുകയാണ്. പോയ വർഷം ടെസ്റ്റ് ക്രിക്കറ്റ് സർവ്വാധിപത്യം സ്ഥാപിച്ച വിരാട് കോഹ്‌ലിയും കൂട്ടരേയും തേടി കടുത്ത പരീക്ഷണമാണ് ദക്ഷിണാഫ്രിക്കയിൽ കാത്തിരിക്കുന്നത്. എന്നാൽ മികച്ച ഫാസ്റ്റ് ബോളർമാരുടെ ഒരു സംഘവുമായാണ് ഇന്ത്യ ആഫ്രിക്കൻ മണ്ണിൽ എത്തിയിട്ടുളളത്.

ജനുവരി അഞ്ചിനാണ് ഇന്ത്യ Vs ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് നടക്കുന്നത്. കേപ്ടൗണിൽ ഇതിനായുളള പരിശീലനത്തിലാണ് ഇന്ത്യൻ താരങ്ങൾ. ടീമിന്റെ പരിശീലനത്തെപ്പറ്റി വിശദീകരിച്ച് കൊണ്ടുള്ള രോഹിത് ശർമ്മയുടെ റിപ്പോർട്ട് ശ്രദ്ധേയമായിരിക്കുകയാണ്. ബിസിസിഐയാണ് ഈ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.

മഴമൂലം ഇൻഡോറിൽ പരിശീലനം നടത്തേണ്ടിവന്നെന്ന് രോഹിത് ശർമ്മ വിശദീകരിക്കുന്നു. ഇൻഡോറിലെ നെറ്റ്സിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ ബാറ്റ്സ്മാമാരെപ്പറ്റിയും അവരുടെ തയ്യാറെടുപ്പിനെപ്പറ്റിയും താരം വിശദീകരിക്കുന്നു.

3 ടെസ്റ്റ് മത്സരങ്ങൾ അടുങ്ങുന്നതാണ് പരമ്പര. പേസും ബൗൺസുമുള്ള ദക്ഷിണാഫ്രിക്കൻ പിച്ചിൽ കരുത്ത് കാട്ടാൻ കോഹ്‌ലിക്കും കൂട്ടർക്കും കഴിയുമോയെന്ന് കാത്തിരുന്ന് കാണണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook