ഫോളോ ഓണിലും കാലിടറിയതോടെ റാഞ്ചി ടെസ്റ്റിലും ദക്ഷിണാഫ്രിക്ക വൻ തോൽവിയിലേക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ 335 റൺസിന്റെ ലീഡാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കുള്ളത്. ഇന്ത്യ ഉയർത്തിയ 497 റൺസ് പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ 162 റൺസിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെന്ന നിലയിലാണ്. ഇന്ത്യയ്ക്കെതിരെ ഇനിയും 203 റൺസ് പിറകിലാണ് സന്ദർശകർ.
Also Read: ഞാനപ്പഴേ പറഞ്ഞതാ! രോഹിത് ശര്‍മ്മയുടെ സ്‌കോര്‍ പ്രവചിച്ച് ലക്ഷ്മണ്‍; തഗ്ഗ് ലൈഫ് വീഡിയോ
രണ്ടാം ഇന്നിങ്സിലും ഉമേഷ് യാദവാണ് ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചുകൊണ്ട് ക്രീസിൽ നിലയുറപ്പിക്കുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കൻ താരത്തെ മടക്കിയത്. ക്വിന്റൻ ഡീ കോക്കിനെയാണ് താരം പുറത്താക്കിയത്. അടുത്ത ഓവറിൽ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയ സുബൈറിനെ ഷമിയും മടക്കിയതോടെ ദക്ഷിണാഫ്രിക്ക തകർച്ച മുന്നിൽ കണ്ടു.
SA 132/8 in the 2nd Innings at the end of Day 3. A brilliant bowling display from #TeamIndia. Join us for Day 4 tomorrow morning #INDvSA @Paytm pic.twitter.com/odI7NsmiL1
— BCCI (@BCCI) October 21, 2019
ഡു പ്ലെസിസിനെയും തെംബ ബാവുമയെയും മടക്കി ഷമി വീണ്ടും ഇന്ത്യക്ക് മേൽക്കൈ നൽകി. ജഡേജയും അശ്വിനും അക്രമണത്തിലേക്ക് ഇറങ്ങിയതോടെ ഒന്നിനുപുറകെ ഒന്നായി പ്രൊട്ടിയാസ് താരങ്ങൾ കൂടാരം കയറികൊണ്ടിരുന്നു.
Also Read: 10 പന്തുകള്‍, അഞ്ച് സിക്‌സ്, പിന്നെ കുറച്ച് റെക്കോര്‍ഡുകളും; തകര്‍ത്തടിച്ച് ഉമേഷ് യാദവ്
ഒമ്പത് റൺസിന് രണ്ടു വിക്കറ്റെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ നായകൻ ഫാഫ് ഡുപ്ലെസിസിനെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി ഉമേഷ് യാദവ് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. നായകൻ പുറത്തായതിന് പിന്നാലെ തെംബ ബാവുമയ്ക്കൊപ്പം ചേർന്ന് സുബൈർ ഹംസ ക്രീസിൽ നിലയുറപ്പിച്ചു.
അർധസെഞ്ചുറി നേടിയ സുബൈർ പ്രൊട്ടിയാസുകളുടെ രക്ഷകനാകുമെന്ന് തോന്നിച്ചിടത്തായിരുന്നു രവീന്ദ്ര ജഡേജയുടെ ബ്രേക്ക് ത്രൂ. സുബൈറെ ബൗൾഡാക്കി ജഡേജ വീണ്ടും കളി ഇന്ത്യൻ വരുതിയിലാക്കി. അടുത്ത ഓവറിൽ ബാവുമയെ അരങ്ങേറ്റക്കാരൻ നദീമും വീഴ്ത്തിയതോടെ ഇന്ത്യ മത്സരം തിരികെപിടിച്ചു.
Also Read: രണ്ട് വര്‍ഷമായിട്ടും ‘ശാപം’ വിട്ടൊഴിയുന്നില്ല; ഒമ്പതാം തവണയും ഡിആര്‍സില്‍ പിഴച്ച് കോഹ്‌ലി
രണ്ടു ഇന്നിങ്സുകളിലുമായി അഞ്ചു വിക്കറ്റ് വീതം വീഴ്ത്തിയ ഷമിയും ഉമേഷ് യാദവുമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്നത്.