/indian-express-malayalam/media/media_files/2025/12/01/kl-rahul-kuldeep-yadav-and-rohit-sharma-2025-12-01-15-57-50.jpg)
Source: Indian Cricket Team, Instagram
സ്വന്തം മണ്ണിൽ റെഡ് ബോൾ ക്രിക്കറ്റിലെ ആധിപത്യം തകർന്നതിന്റെ ആഘാതത്തിൽ നിൽക്കുമ്പോഴാണ് ഇന്ത്യക്ക് ആശ്വാസമായി റാഞ്ചിയിലെ ജയം വരുന്നത്. എന്നാൽ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക പൊരുതി തന്നെയാണ് വീണത്. മുൻ നിര ബാറ്റർമാർ കുറച്ച് കൂടുതൽ സമയം ക്രീസിൽ നിന്നിരുന്നു എങ്കിൽ ഒരുപക്ഷേ മത്സര ഫലം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാകുമായിരുന്നു. പ്രോട്ടീസിനെതിരെ 17 റൺസിന് ജയിച്ചെങ്കിലും റാഞ്ചിയിൽ ഇന്ത്യക്ക് രണ്ട് വലിയ പിഴവുകൾ സംഭവിച്ചിരുന്നു. ഒരു മാസ്റ്റർ സ്ട്രോക്കിലൂടെ ആ 2 പിഴവുകളെ ഇന്ത്യക്ക് മറികടക്കാനായി.
300ന് മുകളിൽ വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ മാത്യു ബ്രീറ്റ്സ്കെയും ജാൻസനും ടോണി ഡി സോർസിയും കോർബിനുമെല്ലാം ചേർന്ന് ജയിപ്പിച്ചു കയറ്റും എന്ന് തോന്നിച്ചിരുന്നു. 39 പന്തിൽ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും സഹിതം 70 റൺസ് അടിച്ചെടുത്ത ജാൻസനായിരുന്നു കൂടുതൽ അപകടകാരി.
ബ്രെവിസിന്റേയും ജാൻസന്റെയും പ്രത്യാക്രമണc പാഴായി; ഇന്ത്യക്ക് 17 റൺസ് ജയം
ബോളിങ് ചെയ്ഞ്ചിലെ പിഴവ്
ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാൾഡ് ബ്രെവിസ് ക്രീസിലേക്ക് എത്തുമ്പോൾ പ്രോട്ടീസിന്റെ സ്കോർ 77-4. കളി ഇന്ത്യയുടെ കയ്യിൽ നിൽക്കുന്ന ഈ സമയം പ്രസിദ്ധ് കൃഷ്ണയുടെ സ്പെല്ലായിരുന്നു. എന്നാൽ പ്രസിദ്ധ് കൃഷ്ണയെ പിൻവലിച്ച് രാഹുൽ പന്ത് രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് നൽകി. ജഡേജയ്ക്കെതിരെ ബ്രെവിസ് ആക്രമിച്ച് കളിക്കും എന്ന് വ്യക്തമാണ്. ഇത് മനസിലാക്കി പ്രസിദ്ധ് കൃഷ്ണയെ കൊണ്ട് ആ സമയം താരത്തിന്റെ അഞ്ചാമത്തെ ഓവർ എറിയിച്ചിരുന്നെങ്കിൽ അത് ബ്രെവിസിന്റെ കാമിയോ തടയാൻ ചിലപ്പോൾ സഹായിക്കുമായിരുന്നു.
തന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഫിംഗർ സ്പിന്നർ ജഡേജയെ മുൻപിൽ കിട്ടിയതോടെ ബ്രെവിസിന് ആ അവസരം മുതലാക്കാനായി. ജഡേജയ്ക്ക് പകരം മറ്റ് മൂന്ന് സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബോളർമാരിൽ ആരെയെങ്കിലും ഈ സമയം ഉപയോഗിച്ചിരുന്നെങ്കിൽ ബ്രെവിസിന് പ്രത്യാക്രമണവും അതിലൂടെ ദക്ഷിണാഫ്രിക്കയ്ക്ക് തിരികെ കയറാനുള്ള അവസരവും ഒരുപക്ഷേ ഇല്ലാതാവുമായിരുന്നു.
സുന്ദറിനെ അഞ്ചാമനാക്കിയ തന്ത്രം
ആറാം സ്ഥാനത്തായിരിക്കും താൻ ബാറ്റിങ്ങിന് ഇറങ്ങുക എന്ന് രാഹുൽ റാഞ്ചി ഏകദിനത്തിന് മുൻപ് പറഞ്ഞിരുന്നു. ആദ്യ ഏകദിനത്തിൽ അഞ്ചാമത് വാഷിങ്ടൺ സുന്ദറിനെ ഇന്ത്യ ഇറക്കി. പക്ഷേ ആ നീക്കം ഫലം കണ്ടില്ല. മാത്രമല്ല ഏകദിനത്തിൽ സ്പിന്നർമാർക്കെതിരെ ആക്രമിച്ച് കളിക്കാനും മധ്യ ഓവറുകളിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാനും വാഷിങ്ടൺ സുന്ദർ പ്രാപ്തനാണോ എന്ന ചോദ്യം ശക്തമാണ്.
Also Read: ആദ്യം സ്ലോഗ് സ്വീപ്പ്; ത്രില്ലടിപ്പിക്കുന്ന പുൾ ഷോട്ട്; 352ാം സിക്സ് പറന്നിറങ്ങിയത് സ്റ്റൈലായി
റാഞ്ചിയിൽ ആറാമത് ഇറങ്ങിയ രാഹുൽ അർധ ശതകം കണ്ടെത്തി. എന്നാൽ ക്രീസിലെത്തിയ രാഹുൽ പ്രയാസപ്പെട്ടിരുന്നു. അഞ്ചാം നമ്പറിൽ കളിച്ച് പോന്നിരുന്ന രാഹുലിനെ അതേ സ്ഥാനത്ത് തന്നെ ഇറക്കി സുന്ദറിനെ ലോവർ ഓർഡറിലേക്ക് മാറ്റുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
കൃത്യ സമയത്ത് ഗിയർ മാറ്റിയ മാസ്റ്റർസ്ട്രോക്ക്
റാഞ്ചിയിൽ സെഞ്ചുറി നേടിയ കോഹ്ലിയുടെ റൺസ് സ്കോറിങ് പേസ് ഇന്ത്യൻ മുൻ ക്യാപ്റ്റന്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായിരുന്നു. റാഞ്ചിയിലെ പിച്ചിൽ, രണ്ടാം ഇന്നിങ്സിൽ ഉണ്ടായേക്കാവുന്ന ഈർപ്പത്തിന്റെ സാന്നിധ്യം കൂടി കണക്കിലെടുക്കുമ്പോൾ 300ന് മുകളിൽ സ്കോർ ആവശ്യമാണെന്ന ബോധ്യത്തോടെയായിരുന്നു കോഹ്ലി തന്റെ ഇന്നിങ്സ് പടുത്തുയർത്തിയത്.
Also Read; തലവെട്ടാൻ വാളെടുത്തവർക്ക് വിശ്രമിക്കാം; സെഞ്ചുറിയുമായി കോഹ്ലിയുടെ മറുപടി
സെഞ്ചുറി പിന്നിട്ടതിന് പിന്നാലെയാണ് കോഹ്ലി ഇന്നിങ്സിന്റെ ഗിയർ മാറ്റിയത്. കോഹ്ലിയുടെ അവസാന 31 റൺസ് വന്നത് 18 പന്തിൽ നിന്നും. ടീം ആവശ്യപ്പെട്ട സമയത്താണ് കോഹ്ലിയിൽ നിന്നും സ്ട്രൈക്ക്റേറ്റ് ഉയർത്തിയുള്ള ബാറ്റിങ് വന്നത്. ഒരോവറിൽ 20 റൺസും കോഹ്ലി അടിച്ചെടുത്തു. ടീം അവശ്യപ്പെടുന്ന സമയത്തോളം താൻ ക്രീസിൽ നിൽക്കുന്നുണ്ടെന്ന് കോഹ്ലി ഉറപ്പാക്കി.
Read More: കണ്ണുതട്ടാതിരിക്കാനാണോ? ഒരേ അപ്ഡേഷനുമായി മന്ഥാനയും പലാഷും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us