scorecardresearch

തലവെട്ടാൻ വാളെടുത്തവർക്ക് വിശ്രമിക്കാം; സെഞ്ചുറിയുമായി കോഹ്ലിയുടെ മറുപടി

India vs South Africa ODI; 102 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ചുറിയിലേക്ക് എത്തിയത്. റാഞ്ചിയിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് ഇത് കോഹ്ലിയുടെ മൂന്നാമത്തെ സെഞ്ചുറിയാണ്

India vs South Africa ODI; 102 പന്തിൽ നിന്നാണ് കോഹ്ലി സെഞ്ചുറിയിലേക്ക് എത്തിയത്. റാഞ്ചിയിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് ഇത് കോഹ്ലിയുടെ മൂന്നാമത്തെ സെഞ്ചുറിയാണ്

author-image
Sports Desk
New Update
Virat Kohli Century Ranchi

Source: Indian Cricket Team, Instagram

india vs South Africa ODI: സെലക്ടർമാരും ബിസിസിഐയും തന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കി ഭാവി തീരുമാനിക്കാൻ കാത്തിരിക്കുന്ന ഈ സമയം സെഞ്ചുറിയുമായി മറുപടി നൽകി വിരാട് കോഹ്ലി. റാഞ്ചി തന്റെ  പ്രിയപ്പെട്ട ഗ്രൗണ്ട് ആണ് എന്ന് വീണ്ടും തെളിയിച്ചാണ് കോഹ്ലി തന്റെ സ്കോർ മൂന്നക്കം കടത്തിയത്. മാർകോ ജാൻസന്റെ പന്ത് ബൗണ്ടറി കടത്തി തന്റെ 52ാം ഏകദിന സെഞ്ചുറിയിലേക്ക് കോഹ്ലി എത്തി. 

Advertisment

102 പന്തിൽ നിന്നാണ് കോഹ്ലി രാജ്യാന്തര ക്രിക്കറ്റിലെ തന്റെ 83ാം സെഞ്ചുറി പിന്നിട്ടത് . റാഞ്ചിയിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് ഇത് കോഹ്ലിയുടെ മൂന്നാമത്തെ സെഞ്ചുറിയാണ്. രോഹിത്തുമായി സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയും ഇതിന് പിന്നാലെ  രാഹുലിനെ കൂട്ടുപിടിച്ചും കോഹ്ലി മുന്നോട്ട് പോയി. 

Also Read: ദയനീയ വീഴ്ച! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ പാക്കിസ്ഥാനേക്കാൾ പിന്നിൽ

സെഞ്ചിറി പിന്നിട്ടതിന് പിന്നാലെ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിച്ച് കോഹ്ലി സ്കോറിങ്ങിന്റെ വേഗം കൂട്ടി. പ്രെനെലൻ സുബ്രായൻ എറിഞ്ഞ 39ാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 20 റൺസ് ആണ് കോഹ്ലി അടിച്ചെടുത്തത്. ഒടുവിൽ 120 പന്തിൽ നിന്ന് 135 റൺസ് എടുത്ത് പുറത്താവുമ്പോൾ കോഹ്ലിയുടെ ബാറ്റിൽ നിന്ന് 11 ഫോറും ഏഴ് സിക്സും വന്നിരുന്നു. സെഞ്ചുറിയിലേക്ക് എത്തും മുൻപ് 100ൽ താഴെയായിരുന്നു കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്. പുറത്താവുമ്പോൾ സ്ട്രൈക്ക്റേറ്റ് 112.

Advertisment

Also Read: ദീപ്തി ശർമയ്ക്ക് 3.2 കോടി; താര ലേലത്തിൽ പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ; WPL Auction

ഗില്ലിന്റെ അഭാവത്തിൽ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത യശസ്വിയെ ഇന്ത്യക്ക് 25 റൺസ് സ്കോർ ബോർഡിലേക്ക് എത്തിയപ്പോൾ തന്നെ നഷ്ടമായിരുന്നു. എന്നാൽ രോഹിത്തും കോഹ്ലിയും ചേർന്ന് നിർണായക കൂട്ടുകെട്ട് ഉയർത്തി. 136 റൺസ് ആണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. 

Virat Kohli Century Against South Africa

Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ

51 പന്തിൽ നിന്ന് 57 റൺസ് എടുത്ത് നിന്ന രോഹിത്തിന്റെ വിക്കറ്റ് പിഴുത് ജാൻസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വന്ന ഋതുരാജ് ഗയ്ക്വാദിനും വാഷിങ്ടൺ സുന്ദറിനും സ്കോർ ഉയർത്താൻ സാധിച്ചില്ല. എട്ട് റൺസ് എടുത്ത ഋതുരാജിനേയും 13 റൺസ് എടുത്ത സുന്ദറിനേയും ഓട്ട്‌നീൽ ബാർട്ട്‌മാൻ ആണ് പുറത്താക്കിയത്. 

Read More: 408 റൺസ് തോൽവി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വർഷത്തിന് ശേഷം

Virat Kohli India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: