scorecardresearch

വനിതാ ഏകദിന ലോകകപ്പ്; മഴ ഭീഷണി; മത്സരം മുടങ്ങിയാൽ വിജയിയെ നിർണയിക്കുക എങ്ങനെ?

India Women Vs South Africa Women World Cup Final: ഏഴ് വട്ടം ലോക ചാംപ്യന്മാരായ ഓസ്ട്രേലിയയെ തോൽപ്പിച്ച ഫൈനലിൽ എത്തി എന്നത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല കൂട്ടുന്നത്

India Women Vs South Africa Women World Cup Final: ഏഴ് വട്ടം ലോക ചാംപ്യന്മാരായ ഓസ്ട്രേലിയയെ തോൽപ്പിച്ച ഫൈനലിൽ എത്തി എന്നത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല കൂട്ടുന്നത്

author-image
Sports Desk
New Update
Womens cup

Women World Cup Final Updates (photo credit ICC)

IND W vs SA W ODI World Cup Final: ഏകദിന ലോക കിരീടത്തിൽ ആദ്യമായി മുത്തമിടുക ലക്ഷ്യമിട്ടാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കലാശപ്പോരിന് ഇറങ്ങുന്നത്. പക്ഷേ മത്സര സമയം നവി മുംബൈയിൽ മഴ വില്ലനായി എത്തുമോ എന്ന ആശങ്കയുണ്ട്. മത്സരം ആരംഭിക്കുന്നതിന് മുൻപ് സ്റ്റേഡിയത്തിൽ മഴ പെയ്യുന്നുണ്ടെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ ടോസ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Advertisment

സ്വന്തം മണ്ണിൽ വെച്ച് ഹർമൻപ്രീത് കൗറും കൂട്ടരും കിരീടം ഉയർത്തുന്നത് കാണാൻ കാത്തിരുക്കുകയാണ് രാജ്യം. ഏഴ് വട്ടം ലോക ചാംപ്യന്മാരായ ഓസ്ട്രേലിയയെ തോൽപ്പിച്ച ഫൈനലിൽ എത്തി എന്നത് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല കൂട്ടുന്നത്. ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് വരുന്നത്.

Also Read: തോൽവി അംഗീകരിക്കാനായില്ല; സൂര്യയോട് ക്ഷുഭിതനായി ഗൗതം ഗംഭീർ

വനിതാ ഏകദിന ലോകകപ്പ് ഫൈനൽ നടക്കുന്ന ഇന്ന് നഗരത്തിൽ മഴ ലഭിക്കാൻ 63 ശതമാനം സാധ്യത എന്നാണ് കാലാവസ്ഥാ പ്രവചനം. ഇടവിട്ടുള്ള മഴയും രസംകൊല്ലിയായി എത്തിയേക്കാം. ആറ് മണി മുതൽ ഏഴ് മണി വരെ മഴ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

Also Read: 'ഇത് ശരിയാവില്ല'; സഞ്ജുവിനെ വൺഡൗണാക്കിയതിനെ വിമർശിച്ച് ഇർഫാൻ പഠാൻ

Advertisment

മഴയെ തുടർന്ന് ഇന്നത്തെ ഇന്ന് ഫൈനൽ മത്സരം പൂർത്തിയാക്കാനാവാതെ വന്നാൽ മത്സരം റിസർവ് ഡേയിലേക്ക് മാറ്റും. ഞായറാഴ്ച മഴയെ തുടർന്ന് കളിക്കാനായില്ല എങ്കിൽ നവംബർ 3 തിങ്കളാഴ്ചയിലേക്ക് ഫൈനൽ പോര് മാറ്റും. എന്നാൽ ഓവറുകൾ വെട്ടിച്ചുരുക്കിയാണെങ്കിലും കലാശപ്പോര് ഞായറാഴ്ച തന്നെ പൂർത്തിയാക്കാനുള്ള സാധ്യതകൾ ആയിരിക്കും മാച്ച് ഒഫീഷ്യലുകളും റഫറിയും തേടുക.

Also Read: രോഹിത് ശർമ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലേക്ക്? മുംബൈ ഇന്ത്യൻസിന്റെ പ്രതികരണം

രണ്ട് ടീമും 20 ഓവർ വീതം എങ്കിലും ബാറ്റ് ചെയ്തിരിക്കണം. അതല്ലെങ്കിൽ മത്സര ഫലം കണക്കാക്കില്ല. റിസർവ് ഡേയും മഴ എടുത്താൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും കിരീടം പങ്കുവയ്ക്കും. എന്നാൽ മഴ മാറി നിൽക്കുകയും ഇന്ത്യൻ പെൺപട കിരീടം ഉയർത്തുകയും ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ആരാധകർ.

Read More: എന്തിനാണ് ജെമിമ കരഞ്ഞത്? മാനസികാരോഗ്യം തകർന്നിടത്ത് നിന്ന് ഇന്ത്യയുടെ ഹീറോ ആയ അതിജീവനം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: