പരമ്പരയിലെ അവസാന ഏകദിനത്തിലും ജയിച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. എട്ട് വിക്കറ്റിന് ജയിച്ചതോടെ ആ​റു മ​ത്സ​ര പ​ര​ന്പ​ര ഇ​ന്ത്യ 5-1ന് ​സ്വ​ന്ത​മാ​ക്കി. ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ ഏ​ക​ദി​ന പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കു​ന്ന​ത്. വി​രാ​ട് കോ​ഹ്ലി 96 പ​ന്തി​ൽ 129 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു. 81 പ​ന്തി​ൽ​നി​ന്നാ​ണു കോ​ഹ്ലി സെ​ഞ്ചു​റി തി​ക​ച്ച​ത്.

പരമ്പരയില്‍ ഉടനീളം തനിക്ക് പ്രചോദനമായത് ഭാര്യ അനുഷ്കയായിരുന്നുവെന്ന് മത്സരശേഷം അദ്ദേഹം പ്രതികരിച്ചു. ‘ഇന്നത്തെ മത്സരമാണ് എനിക്ക് വളരെ നന്നായിട്ട് തോന്നിയത്. കഴിഞ്ഞ തവണ അത്ര തൃപ്തിയുണ്ടായിരുന്നില്ല. വെളിച്ചത്തിന് കീഴില്‍ ബാറ്റ് ചെയ്യാന്‍ പറ്റിയ മികച്ച മൈതാനമാണിത്. അത്കൊണ്ടാണ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ലൈറ്റിന് കീഴിലാണ് പിച്ച് കൂടുതല്‍ നല്ലതെന്നാണ് എനിക്ക് തോന്നുന്നത്’, കോഹ്ലി പറഞ്ഞു.

‘എന്നോട് അടുപ്പമുളള എല്ലാവരും ഈ വിജയത്തിന്റെ പങ്കാളികളാണ്. പരമ്പരയില്‍ ഉടനീളം പ്രചോദനമായി എന്റെ ഭാര്യ കൂടെയുണ്ടായിരുന്നു. അതില്‍ ഞാന്‍ ഏറെ നന്ദിയുളളവനാണ്. എന്റെ കരിയറില്‍ ഇനി എട്ടോ ഒമ്പതോ വര്‍ഷമാണ് ഉണ്ടാവുക. ഓരോ ദിവസവും അതില്‍ മികച്ചതായിക്കി മാറ്റണം. ആരോഗ്യത്തോടെ തുടര്‍ന്ന് രാജ്യത്തിനായി നായകസ്ഥാനം വഹിക്കുന്നതില്‍ ഏറെ സന്തോഷവാനാണ് ഞാന്‍’, കോഹ്ലി കൂട്ടിച്ചേര്‍ത്തു.

‘ടീമിലെ ഓരോ അംഗങ്ങളും മികച്ച രീതിയില്‍ കളിച്ചു. പ്രത്യേകിച്ച് രണ്ട് യുവ സ്പിന്നര്‍മാര്‍. ശിഖറും രോഹിതും മുന്നില്‍ നിന്നു. ഇനി ട്വന്റി 20 സ്വന്തമാക്കുകയാണ് ലക്ഷ്യം. ടൂര്‍ ഇതുവരെ അവസാനിച്ചിട്ടില്ലയ ആദ്യത്തെ രണ്ട് ടെസ്റ്റുകളില്‍ നല്ല മനോനിലയോടെയാണ് ഞഹല്‍ കളിച്ചതെന്ന തോന്നലില്ല’, കോഹ്ലി വ്യക്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 46.5ഓവറില്‍ 204 റണ്‍സിന് പുറത്താവുകയായിരുന്നു. അരങ്ങേറ്റ ഏകദിനത്തില്‍ നാല് വിക്കറ്റ് നേടിയ ശാര്‍ദുല്‍ ടാക്കൂറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. സോണ്ടോ(54) ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അര്‍ധ സെഞ്ചുറി നേടി.

നേ​ര​ത്തെ, പ​ര​ന്പ​ര​യി​ൽ ആ​ദ്യ​മാ​യി ല​ഭി​ച്ച അ​വ​സ​രം മു​ത​ലാ​ക്കി​യ ശാ​ർ​ദു​ൽ താ​ക്കൂ​റി​ന്‍റെ പേ​സി​നു മു​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. 46.5 ഓ​വ​റി​ൽ 204 റ​ണ്‍​സി​ന് ആ​തി​ഥേ​യ​ർ എ​ല്ലാ​വ​രും പു​റ​ത്താ​യി. ശാ​ർ​ദു​ൽ 52 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് നേ​ടി. ഖാ​യ സോ​ണ്ടോ(54) ആ​ണ് ആ​തി​ഥേ​യ​രു​ടെ ടോ​പ് സ്കോ​റ​ർ.

ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് സ്കോ​ർ 23ൽ ​ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ താ​രം ഹാ​ഷിം അം​ല(10)​യെ ന​ഷ്ട​പ്പെ​ട്ടു. ശാ​ർ​ദു​ൽ താ​ക്കൂ​റി​നാ​യി​രു​ന്നു വി​ക്ക​റ്റ്. പി​ന്നാ​ലെ ശാ​ർ​ദു​ലി​നു​ത​ന്നെ വി​ക്ക​റ്റ് ന​ൽ​കി നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​വും(24) മ​ട​ങ്ങി. ഇ​തി​നു​ശേ​ഷം എ.​ബി.​ഡി​വി​ല്ല്യേ​ഴ്സും ഖാ​യ സോ​ണ്ടോ​യും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും 105ൽ ​ഡി​വി​ല്ല്യേ​ഴ്സ്(30) ചാ​ഹ​ലി​ന്‍റെ മു​ന്നി​ൽ വീ​ണു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 62 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​തി​നു പി​ന്നാ​ലെ സോ​ണ്ടോ​യും ചാ​ഹ​ലി​ന് ഇ​ര​യാ​യി മ​ട​ങ്ങി.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ൻ​ഡൈ​ൽ ഫെ​ലു​ക്വാ​യോ ന​ട​ത്തി​യ മി​ന്ന​ല​ടി​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 200 ക​ട​ത്തി​യ​ത്. 42 പ​ന്തി​ൽ ര​ണ്ടു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും അ​ട​ക്കം 34 റ​ണ്‍​സ് നേ​ടി​യ ഫെ​ലു​ക്വാ​യോ​യെ ശാ​ർ​ദു​ൽ താ​ക്കൂ​ർ വീ​ഴ്ത്തി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ന്നിം​ഗ്സി​നു തി​ര​ശീ​ല വീ​ണു. ശാ​ർ​ദു​ലി​ന്‍റെ നാ​ലു വി​ക്ക​റ്റി​നു പു​റ​മേ യു​സ്വേ​ന്ദ്ര ചാ​ഹ​ൽ ജ​സ്പ്രീ​ത് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് നേ​ടി. കു​ൽ​ദീ​പ് യാ​ദ​വും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ഓ​രോ വി​ക്ക​റ്റ് നേ​ടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ