ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്കുളള മുന്നൊരുക്കത്തിലാണ് ഇന്ത്യൻ സംഘം. ഇന്ന് മുതൽ ആരംഭിക്കുന്ന ആറ് മൽസരങ്ങളുടെ ഏകദിന പരമ്പരയിൽ വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യൻ സംഘത്തിന് തലയുയർത്താൻ ഏകദിന പരമ്പര വിജയം ആവശ്യമാണ്.

ഇന്നലെ നടന്ന പരീശലനത്തിന് വിരാട് കോഹ‌്‌ലിയും പേസർമാരും അവധിയെടുത്തു. പരിശീലനം ഇന്നലെ നിർബന്ധമല്ലാതിരുന്നതിനാലാണ് കോഹ്‌ലിയും പേസർമാരും അവധിയെടുത്തത്. അതേസമയം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും സ്പിന്നർമാരുമാണ് ഇന്ത്യൻ നിരയിൽ ഇന്നലെ കൂടുതൽ നേരം പരിശീലനം നടത്തിയത്.

യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരാണ് ഇന്നലെ ഇന്ത്യൻ നിരയിൽ കൂടുതൽ സമയം ധോണിക്കൊപ്പം പരിശീലനം നടത്തിയത്. പരിശീലനത്തിന് എത്തിയ ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മ കുറച്ച് സമയം ഫാൻസിനൊപ്പം ചിലവഴിച്ചു.

ടെസ്റ്റിൽ ആദ്യ രണ്ട് മൽസരവും പരാജയപ്പെട്ട ഇന്ത്യൻ ടീം വാണ്ടറേഴ്സിലെ പിച്ചിലാണ് വിജയം നേടിയത്. ഏറ്റവും കൂടുതൽ പേസിന് അനുകൂലമായ വാണ്ടറേഴ്സിലെ പിച്ചിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് ഇന്ത്യൻ സംഘത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

അതേമയം, ദക്ഷിണാഫ്രിക്കൻ സംഘത്തിൽ വിരലിന് പരിക്കേറ്റ എബി ഡിവില്ലിയേഴ്സിന് വിശ്രമം അനുവദിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങൾക്ക് ഡിവില്ലിയേഴ്സ് ഉണ്ടാവില്ല.

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേഷ് കാർത്തിക്ക്, എംഎസ് ധോണി, ഹർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഷർദ്ദുൽ താക്കൂർ.

ടീം ദക്ഷിണാഫ്രിക്ക: ഡുപ്ലെസിസ് (ക്യാപ്റ്റൻ) ഹാഷിം അംല, ഡികോക്ക്, ഡുമിനി, ഇമ്രാൻ താഹിർ, മർക്കാരം, ഡേവിഡ് മില്ലർ, മോർനെ മോർക്കൽ, ക്രിസ് മോറിസ്, ലുങ്കിസാനി എങ്കിഡി, പെഹ്ലുക്‌വായോ, കഗിസോ റബഡ, തബ്രൈസ് ഷംസി, ഖയാ സോണ്ടോ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook