ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യില്‍ പരമ്പര നേടാന്‍ ഇന്ത്യ ഇന്നിറങ്ങും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രോഹിതും കൂട്ടരും. അതേസമയം അസ്സമിലെ ഗുവാഹാട്ടിയിലുള്ള ബര്‍സപര സ്റ്റേഡിയത്തില്‍ മത്സരത്തിന് വെല്ലുവിളിയായി
ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആധിപത്യം നേടാന്‍ ഇന്ത്യക്ക് ഒരു ജയം അനിവാര്യമാണ്.
കാര്യവട്ടത്ത് തിളങ്ങിയ അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹറും ഈ മത്സരത്തിലും സ്ഥാനം ഉറപ്പിക്കും. ഹര്‍ഷല്‍ പട്ടേലും എത്തുന്നതോടെ പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ പേടിക്കാനൊന്നുമില്ല. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയത് ബാറ്റിങില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യക്ക് പ്രതീക്ഷ.
ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു കഗിസോ റബാദ, വെയ്ന്‍ പാര്‍നല്‍, ആന്റിച്ച് നോര്‍ജെ എന്നിവരും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. സ്പിന്നര്‍മാരായ തബ്രിസ് ഷംസിയും കേശവ് മഹാരാജും ടീമില്‍ തുടരും. ഇന്ത്യന്‍ പിച്ചില്‍ ഒരു പക്ഷെബാറ്റര്മാരാണ് നിരാശപ്പെടുത്തുന്നത്.
മഴ വെല്ലുവിളിയായി നില്ക്കുന്ന മത്സരത്തില്‍ മഴ പെയ്താല്‍ ഓവര്‍ ചുരുക്കി മത്സരം നടത്തിയേക്കും. ഇതിനുമുന്‍പ് ബര്‍സപര സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ അവസാന മത്സരവും മഴ കവര്‍ന്നിരുന്നു. 2020 ജനുവരി അഞ്ചിന് നടക്കാനിരുന്ന ഇന്ത്യ ശ്രീലങ്ക മത്സരമാണ് മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചത്. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന മത്സരം ഏതുവിധേനയും നടത്താനുള്ള ഒരുക്കത്തിലാണ് അസ്സം ക്രിക്കറ്റ് അസോസിയേഷന്.