പോർട്ട്എലിസമ്പത്ത്: രോഹിത് ശർമ്മയുടെ സെഞ്ചുറിയുടെ മികവിൽ അഞ്ചാം ഏകദിനത്തിൽ മികച്ച സ്കോർ സ്വന്തമാക്കി ഇന്ത്യ. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസാണ് ഇന്ത്യ നേടിയത്. 126 പന്തിൽ 116 റൺസാണ് രോഹിത് ശർമ്മ നേടിയത്. ഏകദിന കരിയറിലെ തന്റെ പതിനേഴാം സെഞ്ചുറിയാണ് രോഹിത് ശർമ്മ ഇന്ന് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് എടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആക്രമണ ശൈലിയിൽ തുടങ്ങിയ രോഹിതും ധവാൻ ഇന്ത്യൻ സ്കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ 34 റൺസ് എടുത്ത ധവാനെ പുറത്താക്കി റബാഡ ഈ കൂട്ടുകെട്ട് പിരിച്ചു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇതുവരെ തന്നെ ആറ് തവണ പുറത്താക്കിയ കഗീസോ റബാഡയെ സിക്സറിന് പറത്തിയാണ് രോഹിത് ശർമ്മ പോർട്ട്എലിസമ്പത്തിൽ തുടക്കം കുറിച്ചത്. ആക്രമണ ശൈലി തുടർന്ന രോഹിത് ഡുമിനിയേയും മോർക്കലിനേയും അടിച്ച് പരത്തി. രണ്ടാ വിക്കറ്റിൽ നായകൻ വിരാട് കോഹ്‌ലിയെ കൂട്ടുപിടിച്ച് 105 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി രോഹിത് ഇന്ത്യയെ നയിച്ചു. 51 പന്തിൽ നിന്നാണ് രോഹിത് തന്റെ അർധസെഞ്ചുറി തികച്ചത്.

ഇതിനിടെ 36 റൺസ് എടുത്ത വിരാട് കോഹ്‌ലിയെ റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇല്ലാത്ത റൺസിനായി ഓടിയ കോഹ്‌ലിയെ ജെപി ഡുമിനിയാണ് റണ്ണൗട്ടാക്കിയത്. പിന്നാലെ എത്തിയ രഹാനയും (8) റണ്ണൗട്ടായത് ഇന്ത്യയുടെ സ്കോറിങ് റെയിറ്റിനെ ബാതിച്ചു.

ഇതിനിടെ രോഹിത് ശർമ്മ തന്റെ കരിയറിലെ പതിനേഴാം സെഞ്ചുറി പൂർത്തിയാക്കി. 126 പന്ത് നേരിട്ട രോഹിത് 11 ഫോറും 4 സിക്സറുകളും ഉൾപ്പടെ 115 റൺസാണ് നേടിയത്. എന്നാൽ അവസാന ഓവറുകളിൽ റൺസ് ഉയർത്താൻ ലുങ്കി എംഗിഡി ഇന്ത്യൻ താരങ്ങളെ അനുവദിച്ചില്ല. രോഹിത് ശർമ്മ.ശ്രേയസ്സ് അയ്യർ(30) , പാണ്ഡ്യ(0) , ധോനി (13) എന്നിവരെ പുറത്താക്കി എംങ്കിടി ഇന്ത്യയെ 274 റൺസിൽ ഒതുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ