പോർട്ട്എലിസമ്പത്ത്: അഞ്ചാം ഏകദിനത്തിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. പരമ്പരയിൽ 3-1 എന്ന നിലയിൽ ഇന്ത്യയാണ് മുന്നിട്ട് നിൽക്കുന്നത്. മഴ ഭീഷണി ഉളളത് കൊണ്ടാണ് ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുത്തത്.

നാലാം ഏകദിനം ജയിച്ച ടീമില്‍ നിന്ന് ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരുക്കേറ്റ ക്രിസ് മോറിസിന് പകരം തബ്രൈസ് ഷാംസി ടീമിലെത്തി. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഒന്നുമില്ല. കേദാർ ജാവദിന് പകരം ടീമിൽ എത്തിയ ശ്രേയസ്സ് അയ്യരെ അഞ്ചാം ഏകദിനത്തിൽ നിലനിർത്തിയിട്ടുണ്ട്.

ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര നേടുന്ന ഇന്ത്യന്‍ ടീമെന്ന ചരിത്ര നേട്ടം കോഹ്‌ലിക്കും സംഘത്തിനും സ്വന്തമാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ