Latest News
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

മൂന്നാം ടി20: കോഹ്ലിയില്ലാതെ ടീം ഇന്ത്യ; രോഹിത് ശർമ്മയുടെ വിക്കറ്റ് നഷ്ടം

നിലവിൽ ഓരോ മത്സരം ജയിച്ചിരിക്കുന്ന ഇരു ടീമിനും പരമ്പര വിജയിക്കാൻ ഇന്നത്തെ മത്സരം നിർണ്ണായകമാണ്.

കേപ് ടൗൺ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20 മത്സരത്തിൽ ടീം ഇന്ത്യയെ രോഹിത് ശർമ്മ നയിക്കുന്നു. വിരാട് കോഹ്ലിയുടെ അഭാവത്തിലാണ് നിർണ്ണായകമായ മൂന്നാം മത്സരം രോഹിത് ശർമ്മ നയിക്കുന്നത്.

നിലവിൽ ഓരോ മത്സരം ജയിച്ചിരിക്കുന്ന ഇരു ടീമിനും പരമ്പര വിജയിക്കാൻ ഇന്നത്തെ മത്സരം നിർണ്ണായകമാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കോഹ്ലിക്ക് പകരം ദിനേഷ് കാർത്തിക്കിനെയാണ് ടീം ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ടീം ഇന്ത്യ ആദ്യ ഓവറിൽ 13 റണ്ണെടുത്തു. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ മടക്കി ജൂനിയർ ഡാല ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബ്രേക് നൽകി. ഇതോടെ തുടർച്ചയായ മൂന്നാം ടി20 മത്സരത്തിലും ബാറ്റിംഗിൽ രോഹിത് ശർമ്മ പരാജയപ്പെട്ടു. രണ്ട് വട്ടവും വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് താരം പുറത്തായതും.

പരിക്കേറ്റതിനെ തുടർന്നാണ് വിരാട് കോഹ്ലി മത്സരത്തിൽ നിന്ന് പിന്മാറിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തിരഞ്ഞെടുത്തു. നാല് പേസർമാരും ഒരു സ്പിന്നറുമായാണ് ടീം ഇന്ത്യ ഇന്ന് കളിക്കാനിറങ്ങുന്നത്. അതേസമയം പീറ്റേഴ്സണ് പകരം ഫംഗിസോയും സ്മുട്സിന് പകരം പുതുമുഖ താം ജോങ്കറും ഇന്ന് ദക്ഷിണാഫ്രിക്കൻ നിരയിൽ കളിക്കും.

ടീം ഇന്ത്യ: രോഹിത്, ധവാൻ, റെയ്‌ന, പാണ്ഡെ, ധോണി, പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, താക്കൂർ, ബുമ്ര
ടീം ദക്ഷിണാഫ്രിക്ക: ഹെൻഡ്രിക്സ്, മില്ലർ, ഡുമിനി, ക്ലാസൻ, ബെഹാർഡിൻ, ജോങ്കർ, പെഹ്‌ലുക്‌വായോ, ഫംഗിസോ, മോറിസ്, ഡാല, ഷംസി

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa live score 3rd t20 live streaming tv rain

Next Story
വീറോടെ ഹർമൻപ്രീത് കൗറിന്റെ പെൺപട; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടി20 പരമ്പര
The moderation of comments is automated and not cleared manually by malayalam.indianexpress.com