സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് തകർപ്പൻ സെഞ്ചുറി. 146 പന്തിൽ നിന്നാണ് വിരാട് കോഹ്‌ലി മൂന്നക്കം പിന്നിട്ടത്. 10 ഫോറുകൾ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്. ടെസ്റ്റ് കരിയറിലെ 21-ാം സെഞ്ചുറിയാണ് കോഹ്‌ലി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയത്.

ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 335 റൺസാണ് നേടിയത്. മക്രാം, ഫാഫ് ഡുപ്ലിസി, ഹാഷിം അംല എന്നിവരുടെ അർധസെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. ഇന്ത്യക്കായി രവിചന്ദൻ അശ്വിൻ 4 വിക്കറ്റും ഇശാന്ത് ശർമ്മ 3 വിക്കറ്റും വീഴ്ത്തി.

ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പരമ്പരയിൽ 0-1 ന് പിറകിലാണ്. രണ്ടാം ടെസ്റ്റിൽ ജയത്തോടെ പരമ്പരയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോഹ്‌ലിയും സംഘവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ