സെഞ്ചൂറിയൻ: രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 335 റൺസിന് പുറത്ത്. ഒന്നാം ദിവസത്തെ സ്കോറായ 269/6 എന്ന നിലയില്‍ നിന്ന് ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക നല്‍കിയ അവസരങ്ങള്‍ പലവട്ടം ഇന്ത്യ കൈവിട്ടുവെങ്കിലും അശ്വിനും ഇഷാന്ത് ശര്‍മ്മയും കൂടി ആതിഥേയരെ 335 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യക്കായി അശ്വിൻ 4 വിക്കറ്റുകൾ വീഴ്ത്തി.

18 റൺസ് എടുത്ത കേശവ് മഹാരാജിന്രെ വിക്കറ്റാണ് രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തിൽ പാർത്ഥിവ് പട്ടേൽ പിടിച്ചാണ് മഹരാജ് പുറത്ത് പോയത്. ഷമിയുടെ നൂറാം ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്.

പിന്നീട് സ്കോറിങ് വേഗത്തിലാക്കിയ ഡുപ്ലിസി അർധസെഞ്ചുറിയും പിന്നിട്ടു. ഒടുവിൽ 63 റൺസ് എടുത്ത ഡുപ്ലിസിയുടെ വിക്കറ്റ് ഇശാന്ത് ശർമ്മയാണ് പിഴുതത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ