പരമ്പര കൈവിട്ടെങ്കിലും അവസാന ടെസ്റ്റിൽ വിജയിക്കാൻ ഉറച്ച് ഇന്ത്യൻ ടീം. മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 2 മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

രോഹിത് ശർമ്മയ്ക്ക് പകരം അജിങ്ക്യ രഹാനെ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. പേസ് ബോളർമരെ തുണയ്ക്കുന്ന ജോഹന്നാസ്ബർഗിലെ പിച്ചിൽ രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കി ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ടീം – കെ.എൽ.രാഹുൽ, മുരളി വിജയ്, വിരാട് കോഹ്‌ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, പാർഥീവ് പട്ടേൽ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.

ദക്ഷിണാഫ്രിക്കൻ ടീം – എയ്ഡൻ മക്രാം, ഡീൻ എൽഗാർ, ഹഷീം അംല, എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ലിസി, കിന്റൺ ഡിക്കോക്ക്, മോണി മോർക്കൽ, വെർനോൺ ഫിലാണ്ടർ, ലുങ്കി എൻഗിടി, കഗീസോ റബാഡ, ഫുലേക്കുവായോ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ