സെഞ്ചൂറിയൻ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 307 റണ്ണിന് ഓൾ ഔട്ടായി. ഇതോടെ 335 റൺസ് ഒന്നാം ഇന്നിങ്സിൽ നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് 28 റൺസിന്റെ ലീഡായി. 153 റൺസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പത്താമനായാണ് പവലിയനിലേക്ക് മടങ്ങിയത്.

മൽസരത്തിൽ രണ്ടാമത്തെ ബോൾ എടുത്തതോടെയാണ് മൂന്നാം ദിവസം ദിവസം ഇന്ത്യൻ ഇന്നിങ്സ് തകർന്ന് തുടങ്ങിയത്. അലസമായി കളിച്ച് റൺ ഔട്ടായ ഹാർദിക് പാണ്ഡ്യയ്ക്ക് പിന്നാലെ 38 റൺസെടുത്ത് വിരാട് കോഹ്‌ലിക്ക് ശക്തമായ പിന്തുണ നൽകിയ രവിചന്ദ്രൻ അശ്വിന്റെ വിക്കറ്റാണ് പുതിയ ബോളെടുത്തതോടെ ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

പിന്നീട് വന്ന മുഹമ്മദ് ഷമിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഇശാന്ത് ശർമ്മ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബുമ്രയെ ഒരറ്റത്ത് നിർത്തി ലീഡിലേക്ക് പാഞ്ഞ വിരാട് കോഹ്‌ലി പക്ഷെ പത്താമനായി മടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ