/indian-express-malayalam/media/media_files/2025/11/16/shubman-gill-gautam-gambhir-and-sourav-ganguly-2025-11-16-21-17-36.jpg)
കൊൽക്കത്ത ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് എതിരെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പിച്ച് എങ്ങനെയുള്ളതാണ് എന്നത് ഒരു വിഷയമാക്കാതെ വലിയ സ്കോറുകൾ ബാറ്റർമാർ നേടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർക്കൊപ്പം നിന്ന് പ്രവർത്തിക്കാനാണ് ഗംഭീറിനോട് ഗാംഗുലി പറയുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ വിജയിച്ചത് ബാറ്റർമാർക്ക് സ്കോർ ഉയർത്താൻ സാധിച്ചത് കൊണ്ടാണ് എന്ന് ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ കളി ജയിക്കാനല്ല. മറിച്ച് അഞ്ച് ദിവസങ്ങൾക്കുള്ളിൽ ടെസ്റ്റുകൾ വിജയിക്കാൻ ലക്ഷ്യമിടണമെന്നും മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി ഗംഭീറിനോട് പറഞ്ഞു. എൻഡിടിവിയോടാണ് ഗാംഗുലിയുടെ പ്രതികരണം.
Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ
"നല്ല വിക്കറ്റുകളിൽ കളിക്കുക. ഞാൻ ഈ പറയുന്നത് ഗൗതം ഗംഭീർ ശ്രദ്ധിക്കും എന്ന് കരുതുന്നു. പിച്ച് എങ്ങനെയാണ് എന്നതിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ഗംഭീർ ഒഴിവാക്കണം. കാരണം ഗംഭീറിന്റെ ബാറ്റർമാർ 350-400 റൺസ് നേടിയില്ലെങ്കിൽ ടെസ്റ്റ് മത്സരങ്ങൾ നമുക്ക് ജയിക്കാനാവില്ല. ഇംഗ്ലണ്ടിൽ ഇന്ത്യ ജയിച്ചതിൻ്റെ കാരണം അതാണ്. ബാറ്റർമാർ അവിടെ റൺസ് നേടി. നല്ല വിക്കറ്റുകളിൽ കളിക്കണം. കൂടാതെ തൻ്റെ കളിക്കാരെ ഗംഭീർ വിശ്വസിക്കുകയും വേണം. 3 ദിവസം കൊണ്ടല്ല, 5 ദിവസം കൊണ്ട് ടെസ്റ്റ് മത്സരങ്ങൾ ജയിക്കണം," ഗാംഗുലി ചൂണ്ടിക്കാണിച്ചു.
Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി
"നല്ല പിച്ചുകളിൽ ഇന്ത്യ കളിക്കണം. കാരണം മികച്ച വിക്കറ്റുകളിൽ പോലും ജയിക്കാൻ കഴിയുന്നത്ര ഗുണമേന്മയുള്ള ബോളിങ് നിര ഇന്ത്യക്കുണ്ട്. ഗംഭീറിന് പരിശീലക സ്ഥാനത്ത് ഇനിയും സമയം നൽകണം. എനിക്ക് ഗംഭീറിനോട് വളരെയധികം ബഹുമാനമുണ്ട്. അദ്ദേഹം ഒരു പോരാളിയാണ്."
Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം
"ഒരു കോച്ച് എന്ന നിലയിൽ ഗംഭീർ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് എന്നാൽ നല്ല വിക്കറ്റുകളിൽ കളിക്കാൻ തയ്യാറാവണം. കാരണം ഗംഭീറിന് ബുമ്രയേയും സിറാജിനെയും ഷമിയെയും കുൽദീപിനെയും ജഡേജയെയും പോലെ ബോളർമാരുണ്ട്," ഗാംഗുലി പറഞ്ഞു.
Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us