scorecardresearch
Latest News

കാര്യവട്ടത്ത് റണ്ണൊഴുകുന്നത് കാത്ത് ആരാധകര്‍; ഇന്ത്യന്‍ ടീം ഇന്നെത്തും

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാധകര്‍ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്

കാര്യവട്ടത്ത് റണ്ണൊഴുകുന്നത് കാത്ത് ആരാധകര്‍; ഇന്ത്യന്‍ ടീം ഇന്നെത്തും
Photo: KCA

ബുധനാഴ്ച നടക്കുന്ന ഇന്ത്യ -ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തില്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്ണൊഴുകുന്നത് കാത്ത് ആരാധകര്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നത്. 2019 ഡിസംബറിൽ വെസ്റ്റിൻഡീസുമായി നടന്ന മത്സരത്തിനു ശേഷം മറ്റൊരു അന്താരാഷ്ട്ര മത്സരത്തിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടില്ല.

Photo: KCA

ന്യൂസിലന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകളുമായുള്ള മത്സരങ്ങളിലേതിന് സമാനമായ രീതിയിലാണ് പിച്ച് ഒരുക്കുകയെന്ന് കെസിഎ വ്യക്തമാക്കിയിട്ടുള്ളത്. 28 ന് ഏഴരയ്ക്കാണ് മത്സരം. ഹൈദരാബാദില്‍ നിന്ന് ഓസ്‌ട്രേലിയക്കെതിരായ പരമ്പര ജയത്തോടെയാണ് രോഹിതും സംഘവും എത്തുന്നത്. ഇന്ന് വൈകിട്ട് നാലരയ്ക്കാണ് ഇന്ത്യന്‍ ടീം തിരുവനന്തപുരത്തെത്തുക.

Photo: KCA

വൈകിട്ട് അഞ്ചിന് ടീം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും.വൈകിട്ട് 4.30ന് ദക്ഷിണാഫ്രിക്കന്‍ ടീം മാധ്യമങ്ങളെക്കാണും. നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയും ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലനത്തിനെത്തും. തുടര്‍ന്ന് വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെ ഇന്ത്യന്‍ ടീമും ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തും. 27ന് ഉച്ചക്ക് 12.30ന് ദക്ഷിണാഫ്രിക്കന്‍ നായകനും വൈകിട്ട് 4.30ന് ഇന്ത്യന്‍ നായകനും മാധ്യമങ്ങളെക്കാണും.

Photo: KCA

മൂന്ന് മത്സര പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ആരാധകര്‍ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ സീറ്റുകള്‍ ഒഴിവാക്കിയ ടിക്കറ്റ് വില്‍പനയില്‍ മുക്കാല്‍ ഭാഗവും വിറ്റുപോയതായാണ് റിപോര്‍ട്ട്. ബിസിസിഐ ക്യൂറേറ്റര്‍ കഴിഞ്ഞ ദിവസം വിക്കറ്റുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീന്‍ഫീല്‍ഡില്‍ തയാറാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ ബിജു എ എമ്മിന്റെ നേതൃത്വത്തില്‍ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തില്‍ തയ്യാറാക്കിയത്. വിക്കറ്റുകളും ഔട്ട് ഫീല്‍ഡും മത്സരത്തിനു സജ്ജമാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs south africa karyavattom t20

Best of Express