ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുംറ കളിക്കില്ല, ഉമേഷ് യാദവ് പകരക്കാരന്‍

ഇന്ത്യയുടെ പദ്ധതികള്‍ക്ക് വന്‍ തിരിച്ചടി

Jasprit Bumrah, ജസ്പ്രീത് ബുംറ, India vs Australia, ഇന്ത്യ-ഓസ്ട്രേലിയ, Indian cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം, IE Malayalam, ഐഇ മലയാളം

ടി20 യിലെ സമനിലയ്ക്ക് ടെസ്റ്റ് പരമ്പര ജയിച്ച് മറുപടി പറയാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി ബുംറയുടെ പരുക്ക്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. പതിവ് പരിശോധനയിലാണ് ബുംറ പരുക്കിന്റെ പിടിയിലാണെന്ന് വ്യക്തമായത്. താരത്തെ ഗാന്ധി-മണ്ടേല ട്രോഫിയ്ക്കായുള്ള ടീമില്‍ നിന്ന് ഒഴിവാക്കി.

ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ബുംറയുടെ ചികിത്സ നടക്കുക. ബുംറയുടെ പകരക്കാരനായി പേസര്‍ ഉമേഷ് യാദവിനെ ടീമിലെടുത്തതായി ബിസിസിഐ അറിയിച്ചു.

Read More: 21 മാസം, 12 മത്സരം, റാങ്കില്‍ മൂന്നാമത്; ഇതിഹാസങ്ങളെ പിന്നിലാക്കി ജസ്പ്രീത് ബുംറയെന്ന പടക്കുതിര

സ്വന്തം മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കായി ബുംറയ്ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ബുംറ കളിച്ച 12 ടെസ്റ്റുകളും വിദേശത്തായിരുന്നു. ഇതില്‍ നിന്നും 62 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. അവസാനം കളിച്ച രണ്ട് ടെസ്റ്റുകളില്‍ നിന്നായി 13 വിക്കറ്റുകള്‍ നേടിയ ബുംറ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഒരു ഹാട്രിക്കും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും ബുംറയെ ഒഴിവാക്കിയിരുന്നു. താരത്തിന് വിശ്രമം നല്‍കാനായിരുന്നു ഈ തീരുമാനം.

മൂന്ന് ടെസ്റ്റുകള്‍ക്കായുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃഥിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ്മ, ശുബ്മാന്‍ ഗില്‍.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa jasprit bumrah ruled out of test series umesh yadav replaces him

Next Story
11 ഓവറില്‍ വേണ്ടത് അഞ്ച് റണ്‍സ്; കണ്ണുചിമ്മി തുറക്കും മുമ്പ് ജയം കൈവിട്ട് ഓസീസ് ടീം
The moderation of comments is automated and not cleared manually by malayalam.indianexpress.com