ലണ്ടൻ: ചാംപ്യൻസ് ട്രോഫിയിലെ നിർണായക മൽസരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫീൽഡിങ് തിരഞ്ഞെടുത്തു. ഉമേഷ് യാദവിനു പകരം സ്പിന്നർ ആർ.അശ്വിനെ ടീമിൽ ഉൾപ്പെടുത്തി. ഇന്ത്യയുടെ ആദ്യ രണ്ടു കളികളിലും അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഇന്നത്തെ മൽസരം ഇരുടീമുകൾക്കും നിർണായകമാണ്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ഇരു ടീമിനും ജയം അനിവാര്യമാണ്. ഇ​ന്നു ജ​യി​ച്ചാ​ൽ ഇ​ന്ത്യ​ക്ക് അ​നാ​യാ​സം സെ​മി​യി​ലെ​ത്താം. മ​ഴ​മൂ​ലം ക​ളി മു​ട​ങ്ങി​യാ​ൽ റ​ണ്‍ റേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലേ സെ​മി​യി​ലെ​ത്താ​നാ​കൂ. നി​ല​വി​ൽ റ​ണ്‍ റേ​റ്റി​ൽ ഇ​ന്ത്യ ത​ന്നെ​യാ​ണ് മു​ന്നി​ൽ.

ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ച ടീം ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ ചുവട് പിഴച്ചിരുന്നു. ശ്രീലങ്കക്കെതിരെ ആദ്യ മല്‍സരത്തില്‍ ജയിച്ചെങ്കിലും പാക്കിസ്ഥാനോട് തോറ്റതാണ് ദക്ഷിണാഫ്രിക്കയുടെ സെമിപ്രവേശം ദുഷ്ക്കരമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook