വിശാഖപട്ടണം: തുടക്കത്തിൽ നേരിട്ട തകർച്ചയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദക്ഷിണാഫ്രിക്ക. മൂന്നാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ടെമ്പ ബവുമയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് ഇന്ന് നഷ്ടമായത്. അർധ സെഞ്ചുറി തികച്ച ഓപ്പണർ ഡീൻ എൾഗറും നായകൻ ഫാഫ് ഡു പ്ലെസിസുമാണ് ക്രീസിൽ.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ടെമ്പ ബവുമയെ വേഗം തന്നെ നഷ്ടമാവുകയായിരുന്നു. ഇഷാന്ത് ശർമ്മയാണ് ബവുമയെ മടക്കിയത്.

Also Read: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ 502 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. മായങ്ക് അഗർവാൾ ഇരട്ട സെഞ്ചുറിയും രോഹിത് ശർമ സെഞ്ചുറിയും തികച്ച മത്സരത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് 502 റൺസിന് ഡിക്ലെയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു തകർച്ചയോടെയായിരുന്നു തുടക്കം.

വിക്കറ്റ് നഷ്ടപ്പെടാതെ 202 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്കു വേണ്ടി ഓപ്പണർമാർ വെടിക്കെട്ട് തുടർന്നു. ഒന്നാം വിക്കറ്റിൽ 317 റൺസിന്റെ കൂട്ടുകെട്ട് തീർത്ത മായങ്ക് അഗർവാൾ-രോഹിത് ശർമ്മ സഖ്യം പൊളിച്ചതു കേശവ് മഹാരാജാണ്. 244 പന്തിൽ 176 റൺസാണ് ഓപ്പണറായുള്ള അരങ്ങേറ്റത്തിൽ രോഹിത് ശർമ സ്വന്തമാക്കിയത്. 23 ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. 23 ഫോറും ആറ് സിക്സും ഉൾപ്പടെ 371 പന്തിൽ 215 റൺസാണു മായങ്ക് സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook