scorecardresearch

15 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ഇന്ത്യയെ ചാരമാക്കി ദക്ഷിണാഫ്രിക്ക; 93ന് പുറത്ത്

India vs South Africa Test: ചെറിയ വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് മുൻപിൽ ഉണ്ടായിരുന്നത് എങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റർമാരെ ഡ്രസ്സിങ് റൂമിലേക്ക് മടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു

India vs South Africa Test: ചെറിയ വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് മുൻപിൽ ഉണ്ടായിരുന്നത് എങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റർമാരെ ഡ്രസ്സിങ് റൂമിലേക്ക് മടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു

author-image
Sports Desk
New Update
India Vs South Africa Eden Gardens Test

Source: Indian Cricket Team

ഈഡൻ ഗാർഡൻസിൽ ഇന്ത്യയെ 30 റൺസിന് തോൽപ്പിച്ച് നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്മാർ. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ 124 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ വെറും 93 റൺസിന് ഓൾഔട്ടായി. 15 വർഷത്തിന് ശേഷമാണ് ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ജയം നേടുന്നത്. ബവുമയുടെ രണ്ടാം ഇന്നിങ്സിലെ അർധ ശതകവും ഹാർമറിന്റെ മാജിക് ബോളിങ്ങുമാണ് ദക്ഷിണാഫ്രിക്കയെ ചരിത്ര ജയത്തിലേക്ക് എത്തിച്ചത്.  

Advertisment

ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ 35ാം ഓവറിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജിനെതിരെ അക്ഷർ പട്ടേൽ ആദ്യ നാല് പന്തിൽ നിന്ന് 16 റൺസ് നേടി. എന്നാൽ അഞ്ചാമത്തെ പന്തിൽ അക്ഷർ വീണു. അതേ ഓവറിലെ അവസാന പന്തിൽ മുഹമ്മദ് സിറാജും ഡക്കായതോടെ ഇന്ത്യ ദയനീയ തോൽവിയിലേക്ക് കൂപ്പുകുത്തി. 

Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ

ചെറിയ വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് മുൻപിൽ ഉണ്ടായിരുന്നത് എങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റർമാരെ ഡ്രസ്സിങ് റൂമിലേക്ക് മടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ ഡക്കായി യശസ്വി മടങ്ങി. മൂന്നാമത്തെ ഒവറിൽ ഇന്ത്യൻ സ്കോർ ബോർഡിലേക്ക് ഒരു റൺസ് എത്തിയപ്പോഴേക്കും കെ എൽ രാഹുലും കൂടാരം കയറി. 

ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും ചെറുത്ത് നിന്നത് വാഷിങ്ടൺ സുന്ദർ ആണ്. 92 പന്തിൽ നിന്ന് 31 റൺസ് നേടിയ വാഷിങ്ടൺ സുന്ദർ ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. 26 റൺസ് എടുത്ത അക്ഷർ പട്ടേൽ രണ്ടാമത്തെ ടോപ് സ്കോററും. 

Advertisment

Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ ക്യാപ്റ്റൻ ബവുമയിൽ നിന്ന് വന്ന അർധ ശതകമാണ് അവരെ ഈ ജയത്തിലേക്ക് എത്താൻ യഥാർത്തത്തിൽ തുണച്ചത്. കഴിഞ്ഞ മാസം പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ പുറത്തെടുത്ത മാജിക് പ്രകടനം ഈഡർ ഗാർഡൻസിലും ഹാർമറിൽ വിന്ന് വന്നു. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റ് ആണ് ഈ ദക്ഷിണാഫ്രിക്കൻ സെൻസേഷൻ വീഴ്ത്തിയത്. 

Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം

രണ്ടാം ഇന്നിങ്സിൽ ബവുമയല്ലാതെ മറ്റൊരു ദക്ഷിണാഫ്രിക്കൻ നിരയിലെ മറ്റൊരു ബാറ്റർക്കും സ്കോർ 25ന് മുകളിലേക്ക് ഉയർത്താൻ സാധിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ സ്പിന്നർമാരായ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും ചേർന്ന് ആറ് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും. 

Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം

Indian Cricket Team Indian Cricket Players India Vs South Africa indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: