/indian-express-malayalam/media/media_files/2025/11/16/shubman-gill-kl-rahul-and-gautam-gambhir-2025-11-16-16-52-23.jpg)
Source: Indian Cricket Team, Instagram
ഈഡൻ ഗാർഡൻസിൽ 124 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റൺസിന് ഓൾ ഔട്ടായതിന് പിന്നാലെ പിച്ചിനെ ചൊല്ലി വലിയ വിവാദമാണ് ഉയരുന്നത്. എന്നാൽ ഏത് വിധത്തിലുള്ള പിച്ച് ആയിരുന്നോ ഇന്ത്യൻ ടീം ആഗ്രഹിച്ചത് അതുപോലൊരു പിച്ച് തന്നെയാണ് ലഭിച്ചത് എന്നാണ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറയുന്നത്.
“ഞങ്ങൾ ആഗ്രഹിച്ച പിച്ചാണ് ഇത്. ക്യുറേറ്റർ വളരെയധികം ഞങ്ങളെ സഹായിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾക്ക് വേണ്ടത് ഇതായിരുന്നു, അത് തന്നെയാണ് ഞങ്ങൾക്ക് ലഭിച്ചതും. നന്നായി കളിച്ചില്ലെങ്കിൽ ഇങ്ങനെ സംഭവിക്കും,” ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ദക്ഷിണാഫ്രിക്കയോട് 30 റൺസിന് പരാജയപ്പെട്ട ശേഷം ഗംഭീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ
"ഒന്നാമതായി, ഈ വിക്കറ്റിൽ ഒരു ദുർഭൂതവും ഇല്ല. ഇത് ബാറ്റ് ചെയ്യാൻ അസാധ്യമായ ഒരു പിച്ചായിരുന്നില്ല. ബാവുമയും അക്ഷറും വാഷിംഗ്ടൺ സുന്ദറും ഇവിടെ റൺസ് കണ്ടെത്തി. ടേണിംഗ് ട്രാക്കിന്റെ കണക്കുകൾ നോക്കിയാൽ കൂടുതലും വിക്കറ്റുകൾ എടുത്തത് പേസർമാരാണ് എന്ന് കാണാൻ കഴിയും. പിച്ച് എങ്ങനെ പെരുമാറുന്നു എന്ന് നമ്മൾ എപ്പോഴും സംസാരിക്കും. പക്ഷേ വീണ 40 വിക്കറ്റുകളിൽ ഭൂരിഭാഗവും പേസർമാരാണ് നേടിയത്. ടെക്നിക്കൽ മികവും, മാനസിക ദൃഢതയും, മനോനിലയും പരീക്ഷിക്കുന്ന പിച്ചായിരുന്നു കൊൽക്കത്തയിലേത്."
Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി
"നിങ്ങൾ കൂടുതൽ സമയം ക്രീസിൽ നിൽക്കാൻ ഉറച്ച് കളിച്ചാൽ റൺസെടുക്കാൻ സാധിക്കും. ആക്രമിച്ചു കളിക്കാൻ ശ്രമിച്ചാൽ അത് ബുദ്ധിമുട്ടാകും. കെ.എൽ. രാഹുൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരെപ്പോലെ നന്നായി പ്രതിരോധിച്ച കളിക്കാർ റൺസെടുത്തു. നിങ്ങളുടെ പ്രതിരോധം ശക്തമാണെങ്കിൽ റൺസെടുക്കാൻ പറ്റാത്ത പിച്ചല്ല ഇത്. ഇതിന് മുൻപും ഞങ്ങൾ ഇതുപോലുള്ള പിച്ചുകളിൽ കളിച്ചിട്ടുണ്ട്."
"പിച്ചിൽ നിന്ന് ഒരുപാട് ടേൺ ലഭിച്ചിരുന്നു. വിക്കറ്റുകളിൽ ഭൂരിഭാഗവും പേസർമാർക്കാണ് ലഭിച്ചത്. ടേൺ ചെയ്ത് വരുന്ന ഡെലിവറികളിൽ എങ്ങനെ കളിക്കണം എന്നത് അറിഞ്ഞരിക്കണം. വിക്കറ്റ് എങ്ങനെയായിരുന്നു എന്നത് വിടാം. 123 റൺസ് എന്നത് പിന്തുടരാൻ കഴിയുന്ന സ്കോറായിരുന്നു എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. വലിയ ഷോട്ടുകൾ കളിക്കാൻ കഴിയുന്ന വളരെ ആവേശകരമായ ഒരു പിച്ച് അല്ല ഇത്. എന്നാൽ നിങ്ങൾ മനസ് വെച്ച് കളിക്കാൻ തയ്യാറായിരുന്നു എങ്കിൽ റൺസ് നേടാൻ കഴിയുന്ന പിച്ചാണ് ഇത്," ഗൗതം ഗംഭീർ ചൂണ്ടിക്കാണിക്കുന്നു.
Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം
"ഈ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നെങ്കിൽ നിങ്ങൾ പിച്ചിനെക്കുറിച്ച് ഇത്രയധികം സംസാരിക്കില്ലായിരുന്നു. വിക്കറ്റിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം നമ്മൾ മാനസികമായും സാങ്കേതികമായും മെച്ചപ്പെടേണ്ടതുണ്ട്. കാരണം പിച്ച് ഇരു ടീമിനും ഒരുപോലെയായിരുന്നു. ഗുവാഹത്തിയിൽ ഏത് തരം പിച്ചാണ് ലഭിക്കുന്നതെങ്കിലും ഏത് പ്രതലത്തിലും ഏത് സാഹചര്യങ്ങളിലും കളിക്കാൻ കഴിവുള്ള കളിക്കാർ ഞങ്ങളുടെ ടീമിലുണ്ട്," ഗംഭീർ വ്യക്തമാക്കി.
Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us