ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ചരിത്രനേട്ടം കാത്ത് കളത്തിലിറങ്ങിയ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തിൽ 289 റണ്‍സെടുത്തു. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ നേട്ടം.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 20 റൺസ് എത്തിയപ്പോൾ ഓപ്പണർ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി. വ്യക്തിഗത സ്കോർ അഞ്ചിൽ നിൽക്കെയാണ് രോഹിത് തന്‍റെ സ്ഥിരം വേട്ടകാരൻ റബാദയ്ക്കു മുന്നിൽ വീണ്ടും വീണത്. സ്വന്തം ബൗളിംഗിൽ മികച്ച ക്യാച്ചിലൂടെ രോഹിതിനെ പുറത്താക്കിയ റബാദ ബക്ഷിണാഫ്രിക്കയ്ക്ക് നേരിയ പ്രതീക്ഷ നൽകി.

എന്നാൽ, ധവാനൊപ്പം നായകൻ കോഹ്‌ലികൂടി ചേർന്നതോടെ ദക്ഷിണാഫ്രിക്കൻ ഫീൽഡർമാർ സ്റ്റേഡിയത്തിനു നാലുപാടും ഓടാൻ തുടങ്ങി. മികച്ച പന്തുകൾക്ക് അർഹിക്കുന്ന ബഹുമാനം നൽകിയും മോശം പന്തുകളെ കാതങ്ങൾക്കപ്പുറത്തേക്ക് അടിച്ചകറ്റിയും ഇരുവരും മുന്നേറി.കോഹ്ലി 75 റണ്‍സെടുത്തും ധവാന്‍ 109 റണ്‍സുമെടുത്ത് ഇന്ത്യയുടെ സ്കോറുയര്‍ത്തി.

രോഹിത് ശർമ (13 പന്തിൽ 5), അജിങ്ക്യ രഹാനെ (15 പന്തിൽ 8), ശ്രേയസ് അയ്യർ (21 പന്തിൽ 18), ഹാർദിക് പാണ്ഡ്യ (13 പന്തിൽ 9), ഭുവനേശ്വർ കുമാർ (7 പന്തിൽ 5) എന്നിവരാണ് പുറത്തായത്. വിക്കറ്റ് കീപ്പർ എം.എസ്.ധോണി (42 പന്തിൽ 43), റൺസൊന്നുമെടുക്കാതെ കുൽദീപ് യാദവ് തുടങ്ങിയവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ,എൻഗിഡി എന്നിവർ രണ്ട് വിക്കറ്റുകളും ക്രിസ് മോറിസ്, മോർണേ മോർക്കൽ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook