ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഈഡൻ ഗാർഡൻസ് ടെസ്റ്റിന് ഇടയിൽ ബവുമയ്ക്ക് നേരെയുണ്ടായ പരാമർശത്തിന്റെ പേരിൽ ഇന്ത്യൻ പേസർ ബുമ്രയ്ക്കെതിരെ വിമർശനം ശക്തം. ബവുമയെ കുള്ളൻ എന്ന് ബുമ്ര വിശേഷിപ്പിച്ചത് സ്റ്റംപ് മൈക്കിലൂടെ എല്ലാവരും കേട്ടതോടെയാണ് ഇന്ത്യയുടെ സ്റ്റാർ പേസർ വിവാദത്തിൽപ്പെട്ടിരിക്കുന്നത്.
ഡിആർഎസ് എടുക്കുന്നത് സംബന്ധിച്ച ചർച്ചയ്ക്കിടയിൽ ആണ് ബുമ്രയുടെ ബോഡി ഷെയിമിങ് പരാമർശം വന്നത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ പതിമൂന്നാം ഓവറിൽ ആണ് സംഭവം. ബുമ്രയുടെ ഡെലിവറി ബവുമയുടെ പാഡിൽ തട്ടി. ഇന്ത്യയുടെ എൽബിഡബ്ല്യു അപ്പീൽ ഓൺ ഫീൽഡ് അമ്പയർ നിഷേധിച്ചു. ഇതോടെ ഡിആർഎസ് എടുക്കുന്നതിനെക്കുറിച്ച് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ എന്നിവരുമായി ബുമ്ര ചർച്ച നടത്തി.
Also Read: സഞ്ജു-ജഡേജ ട്രേഡ് സങ്കീർണം; രാജസ്ഥാന്റെ കയ്യിൽ പണമില്ല; പിന്നെയും പ്രശ്നങ്ങൾ
ബോൾ ലെഗ് സ്റ്റംപിന് മുകളിലൂടെ പോകാൻ സാധ്യതയുണ്ടെന്ന് പന്ത് അഭിപ്രായപ്പെട്ടു. അപ്പോൾ ബുമ്രയുടെ മറുപടി ഇങ്ങനെയായിരുന്നു, "പക്ഷേ അവൻ കുള്ളൻ അല്ലേ?" ബുമ്രയുടെ മറുപടിയോടെ ഡിആർഎസ് എടുക്കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. എന്നാൽ ബിഗ് സ്ക്രീനിൽ ബോൾ ട്രാക്കിങ് വിഡിയോ കാണിച്ചപ്പോൾ പന്ത് പറഞ്ഞത് ശരിയായിരുന്നുവെന്ന് വ്യക്തമായി.
ബുമ്രയിൽ നിന്ന് വന്നത് 'ബോഡി ഷെയ്മിങ്' ആണെന്ന് ആരോപിച്ച് നിരവധിപേരാണ് ബുമ്രക്കെതിരെ വിമർശനവുമായി വരുന്നത്. ഒരു രാജ്യാന്തര ക്രിക്കറ്റ് താരത്തിൽ നിന്ന് ഇത്തരമൊരു വാക്ക് വരാൻ പാടില്ലായിരുന്നു എന്ന കമന്റുകൾ ആണ് സമൂഹമാധ്യമങ്ങളിൽ നിറയെ.
Also Read: Sanju Samson IPL: സഞ്ജുവിന് വേണ്ടി ധോണി തന്റെ സ്ഥാനം വിട്ടുനൽകില്ല; കാരണം ചൂണ്ടി ചെന്നൈ മുൻ താരം
ബുമ്രയിൽ നിന്ന് വന്ന കുള്ളൻ എന്ന വാക്കിനെ ന്യായീകരിക്കുന്നവരും ഉണ്ട്. ആ സാഹചര്യത്തിൽ ബാവുമയുടെ ഉയരം ബോളിൻ്റെ ട്രാജെക്ടറിയെ എങ്ങനെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കാൻ മാത്രമായിരിക്കാം ബുമ്ര അത്തരമൊരു വാക്ക് ഉപയോഗിച്ചതെന്നാണ് ഇവരുടെ വാദം. എന്തായാലും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും ടീമിനെ ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക് എത്തിക്കാനായില്ല.
Also Read: Sanju Samson IPL Trade: ഓൾറൗണ്ടറെ കളഞ്ഞ് വിക്കറ്റ് കീപ്പറെ വാങ്ങുന്നു; മണ്ടത്തരമെന്ന് മുൻ താരം
11 പന്തിൽ 3 റൺസ് മാത്രമെടുത്ത ബാവുമയെ കുൽദീപ് യാദവ് പുറത്താക്കി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ബുമ്ര നിലംപരിശാക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ബുമ്ര സന്ദർശകർക്ക് തിരിച്ചുവരാൻ ഒരു അവസരവും നൽകിയില്ല. ഒടുവിൽ 159ന് ദക്ഷിണാഫ്രിക്കഓൾഔട്ടായി.
'ബവുമ കുള്ളൻ അല്ലേ?' പന്തിനോട് ബുമ്ര; ബോഡി ഷെയിമിങ് വിവാദം
India vs South Africa: ഡിആർഎസ് എടുക്കുന്നത് സംബന്ധിച്ച ചർച്ചയ്ക്കിടയിൽ ആണ് ബുമ്രയുടെ ബോഡി ഷെയിമിങ് പരാമർശം വന്നത്. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ പതിമൂന്നാം ഓവറിൽ ആണ് സംഭവം

Read More: 'എന്റെ ആത്മാവ് കൊതിക്കുന്നിടത്തേക്ക് ഞാൻ തിരിച്ചെത്തി'; ഹൃദയം തൊട്ട് മെസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.