Latest News

ദക്ഷിണാഫ്രിക്ക 286 റൺസിന് പുറത്ത്

ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ മികച്ച സ്കോറാണ് ദക്ഷിണാഫ്രിക്ക നേടിയിരിക്കുന്നത്

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സിൽ ദക്ഷിണാഫ്രിക്ക 286 റൺസിന് പുറത്ത്. ബൗളർമാരെ തുണയ്ക്കുന്ന പിച്ചിൽ മികച്ച സ്കോറാണ് ദക്ഷിണാഫ്രിക്ക നേടിയിരിക്കുന്നത്. അർധസെഞ്ചുറി നേടിയ എബി ഡിവില്ലിയേഴ്സും,ഫാഫ് ഡുപ്ലിസിയുമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർമാർ.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 12 റൺസ് എടുക്കുന്നതിനിടെ 3 മുൻനിര വിക്കറ്റുകൾ പിഴുത് ഭുവനേശ്വർ കുമാർ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു.

എന്നാൽ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച ഡിവില്ലിയേഴ്സും ഡുപ്ലിസിയും ദക്ഷിണാഫ്രിക്കയെ തകർച്ചയിൽ നിന്ന് കരകയറ്റി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 126 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഡിവില്ലിയേഴ്സ് 65ഉം, ഡുപ്ലിസി 62 റൺസുമാണ് നേടിയത്. 43 റൺസ് എടുത്ത ക്വിന്റൺ ഡിക്കോക്കും മികച്ച സംഭാവന നൽകിയതോടെ ദക്ഷിണാഫ്രിക്കയുടെ സ്കോർ 200 കടന്നു.

ഇന്ത്യൻ ബൗളർമാരോട് ചെറുത്തുനിന്ന വാലറ്റവും ദക്ഷിണാഫ്രിക്കയെ കാത്തു. ഫിലാണ്ടർ 23 ഉം, കേശവ് മഹാരാജ് 35ഉം, റബാഡ 26 റൺസും നേടി. ഇന്ത്യക്കായി 4 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. അശ്വിൻ 2 വിക്കറ്റും വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa ab de villiers faf du plessis counter attack after bhuvneshwar kumars heroics

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express