പോർട്ട് എലിസബത്ത്: ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അഞ്ചാം മൽസരം ഇന്ന് നടക്കും. പരമ്പര വിജയം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഇന്നത്തെ മൽസരത്തിലും പ്രധാന ആയുധം സ്‌പിൻ ബോളിങ് തന്നെയാകും. എന്നാൽ ഇന്ത്യൻ സ്‌പിന്നർമാരെ നേരിടാൻ പ്രത്യേക പരിശീലനം നേടിയാണ് ദക്ഷിണാഫ്രിക്കൻ സംഘം ഇറങ്ങുന്നത്.

പിങ്ക് ഏകദിനം എന്ന് വിശേഷിപ്പിക്കപ്പെട്ട നാലാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ നേടിയ വിജയം വലിയ ആത്മവിശ്വാസം നൽകുന്നതായി ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ പെഹ്‌ലുക്‌വായോ പറഞ്ഞു. പരമ്പരയുടെ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ ആത്മവിശ്വാസം ഇപ്പോഴുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇന്ത്യയുടെ ഓരോ ബാറ്റ്സ്‌മാനെയും വേഗം മടക്കി അയക്കാൻ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികളുമായാണ് ദക്ഷിണാഫ്രിക്കൻ ബോളർമാർ രംഗത്തിറങ്ങുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. ഇത് ഫലം കാണുകയാണെങ്കിൽ പരമ്പര 3-2 എന്ന നിലയിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡക്‌വർത്ത് ലൂയിസ് നിയമത്തിന്റെ ആനുകൂല്യം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചതാണ് നാലാം ഏകദിനത്തിൽ അവർ വിജയിക്കാനുളള കാരണമെന്ന വിലയിരുത്തലാണ് ഇന്ത്യൻ ടീമിനുളളത്. പരമ്പരയിൽ ഇതുവരെ നിലനിർത്തിയ മേൽക്കോയ്മ ഇനിയുളള മൽസരങ്ങളിലും നിലനിർത്താനാവുമെന്ന വിലയിരുത്തിലിലാണ് ഇന്ത്യൻ സംഘം. ഡിവില്ലിയേഴ്സിന്റെ മടങ്ങിവരവ് മാത്രമാണ് ഇന്ത്യൻ ക്യാംപിനെ വലയ്ക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ