കൊച്ചി: രക്ഷകനാകുമെന്ന് പ്രതീക്ഷിച്ച അജിങ്ക്യ രഹാനെയും ദക്ഷിണാഫ്രിക്കൻ ബോളിംഗിനെതിരെ പരാജയപ്പെട്ട മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ചെറിയ സ്കോറിന് പുറത്തായി. 179 റൺസിനാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഓൾ ഔട്ടായത്.

ഏഴ് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായ മത്സരത്തിൽ വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയും ഭുവനേശ്വർ കുമാറും മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബോളിംഗിനെതിരെ പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്കൻ ടീമംഗങ്ങൾ ഫീൽഡിംഗിൽ വരുത്തിയ പിഴവാണ് ഇന്ത്യൻ ടീമിനെ സഹായിച്ചത്.

വിരാട് കോഹ്ലി 54 റൺസെടുത്ത് പുറത്തായപ്പോൾ ചേതേശ്വർ പൂജാര ദക്ഷിണാഫ്രിക്കയുടെ ബോളർമാരെ അങ്ങേയറ്റം പരീക്ഷിച്ചാണ് കീഴടങ്ങിയത്. ആദ്യ റൺസ് നേടാൻ 54 പന്തുകൾ നേരിട്ട പൂജാര 179 പന്തിൽ നിന്ന് 50 റൺസ് നേടിയാണ് മടങ്ങിയത്. അവസാന വിക്കറ്റുകളെ കൂട്ടുപിടിച്ച് ഭുവനേശ്വർ കുമാർ നടത്തിയ പ്രകടനം ഇന്ത്യക്ക് അൽപ്പം ആശ്വാസമായി. ഭുവനേശ്വർ കുമാർ 30 റൺസ് നേടി പത്താമനായി മടങ്ങി.

കഗിസോ റബഡ മൂന്ന് വിക്കറ്റ് നേടിയപ്പോൾ, മോർനെ മോർക്കൽ, വെർണൻ ഫിലാണ്ടർ, പെഹ്ലൂഖ്‌വായോ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ലുങ്കി എൻഗിഡി ഒരു വിക്കറ്റും വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ