Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

ബെംഗളൂരുവില്‍ ടോസ് ഇന്ത്യയ്ക്ക്, ബാറ്റ് ചെയ്യും; എല്ലാ കണ്ണും പന്തിലേക്ക്

പരമ്പരയിൽ 1-0ന് മുന്നിലുള്ള ഇന്ത്യ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്

ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ടോസ് ഇന്ത്യയ്ക്ക്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയിൽ 1-0ന് മുന്നിലുള്ള ഇന്ത്യ അവസാന മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കമെന്ന പ്രതീക്ഷയിലാണ്. അങ്ങനെ പരമ്പര നേടുകയാണെങ്കിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ നേടുന്ന ആദ്യ പരമ്പര ജയം കൂടിയാകും അത്. ഇന്ത്യയിൽ ഇതുവരെ ദക്ഷിണാഫ്രിക്കക്കെതിരെ ടി20 പരമ്പര നേടാൻ നീലപ്പടയ്ക്ക് സാധിച്ചിട്ടില്ല. നാണക്കേടിന്റെ ഈ റെക്കോർഡ് തിരുത്താനാകും കോഹ്‌ലിയും സംഘവും ഇന്നിറങ്ങുക.

Also Read: വെറും എട്ട് റണ്‍സ്; രോഹിത്തിന് മുന്നില്‍ കോഹ്‌ലിയും റെക്കോര്‍ഡും വഴിമാറും

നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിങ് മികവിൽ മൊഹാലിയിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ധർമ്മശാലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആദ്യ ടി20 മത്സരം കനത്ത മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

കഴിഞ്ഞ മത്സരത്തിലെ ടീമിനെ ഇന്ത്യ നിലനിർത്തിയിട്ടുണ്ട്. ബോളിങ്ങിൽ ഓപ്പണറായി എത്തിയ ദീപക് ചാഹർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഒപ്പം യുവതാരം നവ്ദീപ് സൈനിക്കാകും പേസിന്റെ ചുമതല. സ്‌പിന്നിൽ സീനിയർ താരം രവീന്ദ്ര ജഡേജയും ക്രുണാൽ പാണ്ഡ്യയും ഇന്ത്യൻ കുപ്പായത്തിലെത്തും. ഹാർദിക് പാണ്ഡ്യയുടെയും വാഷിങ്ടൺ സുന്ദർ ഓൾറൗണ്ട് മികവും ഇന്ത്യക്ക് ഗുണം ചെയ്യും. ബാറ്റിങ്ങിൽ രോഹിത് ശർമ്മയും ശിഖർ ധവാനും തന്നെ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും. മൂന്നാം നമ്പർ നായകന്റെ കൈയ്യിൽ ഭദ്രമാണ്. ശ്രേയസ് അയ്യർ ഇന്നും ടീമിലുണ്ട്.

Also Read: ‘പന്തിന് പകരക്കാരെ തേടുകയാണ്’; സഞ്ജുവും പരിഗണനയിലെന്ന് എം.എസ്.കെ.പ്രസാദ്

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് ഇന്നും പരീക്ഷണത്തിന്റെ ദിവസമാകും. ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ലെങ്കിൽ പന്തിന്റെ ഭാവി അനിശ്ചിതത്വത്തിലാകും. പന്തിന്റെ ഭാവിയെ സംശയത്തിലാക്കുന്ന തരത്തില്‍ പ്രതികരണവുമായി മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദ് രംഗത്തെത്തിയിരുന്നു. പന്ത് ഫസ്റ്റ് ചോയ്‌സായിരിക്കെ തന്നെ മറ്റ് താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നാണ് എംഎസ്കെ പ്രസാദ് പറഞ്ഞത്. കെ.എസ്.ഭാരതി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നീ താരങ്ങളാണ് ഇന്ത്യൻ മാനേജ്മെന്റിന്റെ പരിഗണനയിൽ ഉള്ളത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa 3rd t20 ind vs sa match preview

Next Story
‘പൊന്നും വിലയുള്ള വെള്ളി’; ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വീണ് അമിത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express