ജോഹന്നാസ്ബർഗ്: ഇന്ത്യ Vs ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ആരംഭിക്കും. ആദ്യ ടെസ്റ്റ് വിജയിച്ച ദക്ഷിണാഫ്രിക്ക തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സെഞ്ചൂറിയനിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ തിരിച്ചുവരവിനായി കഠിന പരീശീലനത്തിലാണ് കോഹ്‌ലിയും സംഘവും.

നെറ്റ് പ്രാക്ടീസിനൊപ്പം ഫീൽഡിങ് പ്രാക്ടീസിലും ഇന്ത്യൻ താരങ്ങൾ ഏർപ്പെട്ടു.​ എന്നാൽ ഫീൽഡിങ് പ്രാക്ടീസിനെ നടന്ന ഒരു പ്രത്യേക ഡ്രിൽ കണ്ട് പൊട്ടിച്ചിരിക്കുകയാണ് ആരാധകർ ഇപ്പോൾ. കേരളത്തിൽ കൊച്ചുകുട്ടികൾ കളിക്കുന്ന ‘വാല്‌പറി’ മത്സരത്തിന് സമാനമായ ഡ്രില്ലാണ് ഇന്ത്യൻ ടീം ചെയ്തത്.

ഇന്ത്യൻ ടീമിന്രെ ഫീൽഡിങ് പരിശീലകൻ ആർ.ശ്രീധറിന്റെ നേത്രത്വത്തിലായിരുന്നു ഈ പരിശീലനം. താരങ്ങളുടെ വേഗത്തിലുളള ചലനങ്ങൾ ഉറപ്പുവരുത്താനാണ് ഇത്തരത്തിലുള്ള പരിശീലനമെന്നാണ് പരിശീലകന്റെ വാദം. വിരാട് കോഹ്‌ലി ഉൾപ്പെടെ എല്ലാ ടീം അംഗങ്ങളും ഫീൽഡിങ് പ്രാക്ടീസിൽ പങ്കെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ