Latest News

India vs South Africa 2nd Test: ശർദുലിന് ഏഴ് വിക്കറ്റ്; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്

ആദ്യ ഇന്നിങ്സിൽ 202 റൺസാണ് ഇന്ത്യ നേടിയത്

india vs South Africa live score, 4 january 2022, india vs South Africa live cricket score, india vs South Africa match live updates, india vs South Africa today live updates, india vs South Africa live streaming, india vs South Africa Test match today, india vs South Africa 2nd test live match, india vs South Africa live match scorecard, india vs South Africa ball by ball updates, india vs South Africa team updates, India Vs South Africa Live Score, Latest India Vs South Africa Live Score news, India Vs South Africa Live Score Live news, India Vs South Africa Live Score news online, india tour of South Africa, 2022 Schedule, live scores, results, india, south africa, south africa vs india 2022, south africa vs india

ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് 229 റൺസ്. മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ശർദുൽ ഠാക്കൂർ ഏഴ് വിക്കറ്റ് വീഴ്ത്തി.

കീഗൻ പീറ്റേഴ്സണും ഡെംബ ബൌമയും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അർദ്ധ സെഞ്ചുറി നേടി. 62 റൺസാണ് പീറ്റേഴ്സൺ നേടിതയത്. ടെംബ ബൗമ 51 റൺസും നേടി.

ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ ഡീൻ എൽഗർ 28 റൺസ് നേടി. എയ്ഡൺ മാർക്രം ഏഴ് റൺസ് മാത്രമെടുത്തും റാസ്സീ വാൻഡെർ ദസെൻ ഒരു റൺ മാത്രമെടുത്തും പുറത്തായി.

കൈൽ വെറെയനും മാർകോ ജാൻസെനും കേശവ് മഹാരാജും 21 റൺസ് വീതം നേടി. കാസിഗോ റബാദയും ലുങ്കി എൻഗിഡിയും റണ്ണൊന്നുമെടുക്കാതെ പുറത്തായ. ഡ്വാന്നെ ഒലിവർ പുറത്താകാതെ ഒരു റണ്ണെടുത്തു.

ശർദുലിന്റെ ഏഴ് വിക്കറ്റിന് പുറമെ മുഹമ്മദ് ഷമി രണ്ട് വിക്കറ്റും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ 202 റൺസാണ് ഇന്ത്യ നേടിയത്. 63.1 ഓവറിലാണ് ഇന്ത്യ 202 റൺസ് നേടിയത്.

ഓപ്പണിങ്ങിനിറങ്ങിയ കാപ്റ്റൻ കെഎൽ മാത്രമാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഇന്നിങ്സിൽ 50 റൺസ് തികച്ചത്. 133 പന്തിൽ 50 റൺസാണ് രാഹുൽ നേടിയത്. മായങ്ക് അഗർവാൾ 26 റൺസ് നേടിയപ്പോൾ ചേതേശ്വർ പൂജാര മൂന്ന് റൺസെടുത്തും അജിങ്ക്യ രഹാനെ റണ്ണൊന്നും നേടാതെയും പുറത്തായി.

അഞ്ചാമനായിറങ്ങിയ ഹനുമ വിഹാരി 20 ൺസും ആറാമതിറങ്ങിയ റിഷഭ് പന്ത് 17 റൺസും നേടി. ഏഴാമതിറങ്ങിയ രവിചന്ദ്രൻ അശ്വിൻ 50 പന്തിൽ നിന്ന് 46 റൺസ് നേടി. ജസ്പ്രീത് ബുംറ പുറത്താകാതെ 14 റൺസ് നേടി. ശർദുൽ ഠാക്കൂർ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ മുഹമ്മദ് ഷമി ഒമ്പത് റൺസും മുഹമ്മദ് സിറാജ് ഒരു റണ്ണും നേടി.

ദക്ഷിണാഫ്രിക്ക് വേണ്ടി മാർകോ ജാൻസൻ നാല് വിക്കറ്റ് വീഴ്ത്തി. കാസിഗോ റബാദയും ദ്വാന്നെ ഒലിവറും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

കോഹ്ലി പരിക്കേറ്റ് പുറത്തായതിനെത്തുടർന്ന് കെഎൽ രാഹുലിന്റെ കാപ്റ്റൻസിയിലാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs south africa 2nd test day 2 live score updates

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express