കേ​പ്ടൗ​ണ്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ൽസ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ പേ​സ് ബോ​ള​ർ ഡെ​യ്ൽ സ്റ്റെ​യി​ൻ ക​ളി​ച്ചേ​ക്കി​ല്ല. പ​രി​ശീ​ല​ക​ൻ ഓ​ട്ടി​സ് ഗി​ബ്സ​ണാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്. ഒരു വർഷത്തോളം തന്നെ വേട്ടയാടിയ പരുക്ക് ഭേദമായാണ് സ്റ്റെയിൻ എത്തിയതെങ്കിലും അന്തിമ ഇലവനിൽ ഇടം ലഭിക്കാൻ ഇടയില്ല. മൂന്ന് പേസർമാരെയും ഒരു ഔൾറണ്ടറെയും ടീമിൽ ഉൾപ്പെടുത്താനാണ് പരിശീലകന്റെ തീരുമാനം.

സ്റ്റെ​യി​നി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ളി​ക്കി​ടെ അ​ദ്ദേ​ഹ​ത്തി​നു പ​രുക്കേ​റ്റാ​ൽ അ​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്ന​താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പേ​ടി​പ്പി​ക്കു​ന്ന​ത്. റ​ബാ​ദ, ഫി​ലാ​ൻ​ഡ​ർ, മോ​ർ​ക്ക​ൽ, മോ​റി​സ് എ​ന്നി​ങ്ങ​നെ പ്ര​തി​ഭാ​ധ​ന​ൻ​മാ​രു​ടെ നി​ര പേ​സ് ബോളിങ്ങി​ൽ സ്ഥാ​നം കാ​ത്തു​നി​ൽ​ക്കു​ന്ന​തും സ്റ്റെ​യി​നി​ന്‍റെ തി​രി​ച്ചു​വ​ര​വ് വൈ​കി​പ്പി​ക്കു​ന്നു.

കഴിഞ്ഞ മാസം സിംബാവെയ്ക്ക് എതിരെ നടന്ന മൽസരത്തിൽ ഡെയ്ൽ സ്റ്റെയിൻ കളിച്ചിരുന്നു. കായികക്ഷമത വീണ്ടെടുത്ത താരം മികച്ച പേസും ബൗൺസും കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ