ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ വിരാട് കോഹ്ലിയായിരുന്നു മാന്‍ ഓഫ് ദ സീരീസ്. മൂന്ന് സെഞ്ചുറികളും ഒരു ഫിഫ്റ്റിയും അടക്കമുളള ഇന്നിംഗ്സുകളായിരുന്നു അദ്ദേഹത്തിന്റേത്.

ഇന്ന് ട്വന്റി 20 മത്സരത്തിന് ഇറങ്ങുമ്പോള്‍ മറ്റൊരു റെക്കോര്‍ഡാണ് കോഹ്ലിക്ക് മുമ്പിലുളളത്. ട്വന്റി 20യില്‍ 2000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന നേട്ടമാണ് കോഹ്ലിക്ക് മുമ്പിലുളളത്. ഇതിന് വേണ്ടതാകട്ടെ വെറും 44 റണ്‍സും. വാണ്ടറേര്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ റെക്കോര്‍ഡ് കൂടി മറികടന്നാല്‍ കോഹ്ലി വീണ്ടും ലോകത്തെ മികച്ച ബാറ്റ്സ്മാനെന്ന പദവി അരക്കിട്ടുറപ്പിക്കും.

കോഹ്‌ലി ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും മറി കടക്കുമെന്ന് മുന്‍ ഇന്ത്യന്‍ വെടികെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് സച്ചിനെ പിന്തള്ളി കോഹ്‌ലി തന്റെ പേരിലാക്കുമെന്ന് സെവാഗ് പ്രവചിച്ചത്.
നിലവില്‍ 49 സെഞ്ച്വറിയുമായി ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി സച്ചിന്റെ പേരിലാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഏകദിനത്തിലും സെഞ്ച്വറി കുറിച്ചതോടെ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടം 35 ആയി. വെറും 208 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍ ഇത്രയും സെഞ്ച്വറികള്‍ അടിച്ചു കൂടിയത്. അതേസമയം 463 മത്സരങ്ങള്‍ വേണ്ടിവന്നു സച്ചിന് 49 സെഞ്ച്വറികള്‍ നേടാന്‍.

നിലവിലെ ഫോമില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന ഖ്യാതി സച്ചിനെ പിന്തള്ളി കോഹ്‌ലി തന്റെ പേരിലാക്കുമെന്ന് പല വിദഗ്ധരും അഭിപ്രായ പ്രകടനം നടത്തുന്നതിനിടെയാണ് സച്ചിനെ കോഹ്‌ലി പിന്തള്ളുമെന്നും ഏകദിന കരിയറില്‍ കോഹ്‌ലിയുടെ എത്ര സെഞ്ച്വറി അടിക്കുമെന്നും സെവാഗ് പ്രവചിച്ചത്.

ഏകദിന കരിയറില്‍ വിരാട് കോഹ്‌ലി എത്ര സെഞ്ച്വറി നേടുന്നമെന്ന ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സെവാഗ്. കോഹ്‌ലി 62 സെഞ്ച്വറി നേടുമെന്നാണ് ചോദ്യത്തിന് മറുപടിയായി സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറും സെഞ്ച്വറി നേട്ടത്തില്‍ വിരാട് കോഹ്‌ലി തന്നെ പുറകിലാകുമെന്ന് പ്രവചിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ