വിജയത്തിന്റെ പാതയിലാണ് ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ടി ട്വന്റി മൽസരത്തിലും വിജയത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ടി ട്വന്റിയിലെ ആദ്യ മൽസരത്തിൽ 28 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ 3 മൽസരങ്ങളുളള പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റ-20 മൽസരത്തിൽ ശിഖർ ധവാന്റെ മികച്ച ബാറ്റിങ്ങും ഭുവനേശ്വർ കുമാറിന്റെ തകർപ്പൻ ബോളിങ്ങുമാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 32 പന്തിൽ നിന്ന് 72 റൺസാണ് ധവാൻ അടിച്ചു കൂട്ടിയത്. 4 ഓവർ ബോൾ ചെയ്ത ഭുവി 28​ റൺസ് വഴങ്ങി 5 വിക്കറ്റുകളാണ് വീഴ്ത്തിയത്. ട്വന്റി 20യില്‍ ആദ്യമായാണ് ഇന്ത്യന്‍ പേസര്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ആദ്യ വിജയം ഡിന്നറൊരുക്കിയാണ് കോഹ്‌ലിയും സംഘവും ആഘോഷിച്ചത്. കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ ഇതിന്റെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

മഹേന്ദ്ര സിങ് ധോണി, ശിഖർ ധവാൻ, ഹാർദ്ദിക് പാണ്ഡ്യ, സുരേഷ് റെയ്ന, കെ.എൽ.രാഹുൽ തുടങ്ങിയവരും ഡിന്നറിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ