ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഐപിഎൽ പതിനഞ്ചാം സീസണിന് ശേഷം നടക്കുന്ന പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങുന്നത്.
വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങൾക്ക് വിശ്രമം നൽകിയപ്പോൾ, ഉമ്രാൻ മാലിക്, ആവേശ് ഖാൻ, അർശ്ദീപ് സിങ്, ഋതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ എന്നിവർ ടീമിൽ ഇടംനേടി.
അതേസമയം, കെഎൽ രാഹുലിനും കുൽദീപ് യാദവിനും പരുക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയിട്ടുണ്ട്. രോഹിത് ശർമയുടെ അഭാവത്തിൽ കെഎൽ രാഹുലായിരുന്നു ക്യാപ്റ്റൻ. പേരുക്കേറ്റ് രാഹുൽ പുറത്തായതോടെ റിഷഭ് പന്താണ് ടീമിനെ നയിക്കുക.
അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം കട്ടക്കിലാണ് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നിവിടങ്ങളിലാണ് ബാക്കി മത്സരങ്ങൾ.
ഇന്ത്യൻ ടീം: റിഷഭ് പന്ത് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി പട്ടേൽ , ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്
Where will the 1st T20I between India vs South Africa be held? ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടി20 എവിടെയാണ് നടക്കുന്നത്?
ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം.
What time will the India vs South Africa 1st T20I start? ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടി20 എപ്പോൾ തുടങ്ങും?
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 ജൂൺ 9 വ്യാഴാഴ്ച രാത്രി 7:00 മണിക്ക് ആരംഭിക്കും.
Which TV channels will broadcast India vs South Africa 1st T20I? ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 ഏത് ടിവി ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്?
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 സ്റ്റാർ സ്പോർട്സ് ചാനലുകളായ സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ സ്പോർട്സ് 3 എച്ച്ഡി എന്നിവയിൽ സംപ്രേക്ഷണം ചെയ്യും.
How to watch the live streaming of India vs South Africa 1st T20I? ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടി20യുടെ തത്സമയ സ്ട്രീമിംഗ് എങ്ങനെ കാണാം?
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20യുടെ തത്സമയ സ്ട്രീമിംഗ് ഹോട്ട്സ്റ്റാറിൽ ലഭ്യമാകും.