/indian-express-malayalam/media/media_files/2025/11/29/rohit-sharma-virat-kohli-klrahul-yashaswi-jaiswal-2025-11-29-17-57-52.jpg)
Source: Screengrab
india vs South Africa Ranchi ODI; ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന്റെ ആഘാതത്തിൽ നിൽക്കുന്നതിന് ഇടയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യ. പരമ്പരയിലെ ആദ്യ ഏകദിനം ശനിയാഴ്ച റാഞ്ചിയിൽ നടക്കും. ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ കെ എൽ രാഹുൽ ആണ് ഇന്ത്യയെ നയിക്കുന്നത്.
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ പ്രകടനത്തിലേക്ക് ആകാംക്ഷയോടെയാണ് ആരാധകർ നോക്കുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ആദ്യ രണ്ട് ഏകദിനത്തിലും കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു. അവസാന ഏകദിനത്തിൽ കോഹ്ലി അർധ ശതകവും രോഹിത് സെഞ്ചുറിയും നേടിയാണ് ഇന്ത്യയെ ജയിപ്പിച്ചത്.
Also Read: ദീപ്തി ശർമയ്ക്ക് 3.2 കോടി; താര ലേലത്തിൽ പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ; WPL Auction
റാഞ്ചിയിൽ ഇതിന് മുൻപ് കളിച്ച നാല് ഇന്നിങ്സിൽ നിന്ന് രണ്ട് സെഞ്ചുറി കോഹ്ലി കണ്ടെത്തി. ദക്ഷിണാഫ്രിക്കയുടെ പേസ് നിരയ്ക്ക് മേൽ ആധിപത്യം പുലർത്തുന്നത് അനുസരിച്ചിരിക്കും കോഹ്ലിയുടെ റാഞ്ചിയിലെ പ്രകടനം. സ്കോർ കണ്ടെത്താനായില്ലെങ്കിൽ കോഹ്ലിക്ക് മേലുള്ള സമ്മർദം കൂടും.
ഗിൽ സ്ക്വാഡിന്റെ ഭാഗമല്ലാത്തതിനെ തുടർന്ന് യശസ്വി ജയ്സ്വാളിന് രോഹിത് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ അവസരം ലഭിച്ചേക്കും. ഋതുരാജ് ഗയ്ക്വാദ്, തിലക് വർമ എന്നിവരിൽ ആര് പ്ലേയിങ് ഇലവനിലേക്ക് എത്തും എന്ന ചോദ്യവും ഉയരുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനം നോക്കുമ്പോൾ ഋതുരാജിന് നറുക്ക് വീഴാൻ ആണ് സാധ്യത.
Also Read: 'ഇതേ ഞാൻ ആണ് രണ്ട് കിരീടം നേടി തന്നത്'; പന്ത് ബിസിസിഐയുടെ കോർട്ടിലിട്ട് ഗംഭീർ
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ 94 ഏകദിനങ്ങളിലാണ് നേർക്കുനേർ വന്നത്. അതിൽ 40 ഏകദിനങ്ങളിലാണ് ഇന്ത്യ ജയിച്ചത്. 51 ഏകദിനങ്ങൾ ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ഇന്ത്യയിൽ ദക്ഷിണാഫ്രിക്ക കളിച്ചത് 32 ഏകദിനങ്ങൾ. അതിൽ 18 എണ്ണത്തിൽ ഇന്ത്യയും 14 എണ്ണത്തിൽ ദക്ഷിണാഫ്രിക്കയും ജയിച്ചു.
ഇന്ത്യയുടെ സാധ്യത പ്ലേയിങ് 11; രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ഋതുരാജ് ഗയ്ക്വാദ്, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ദക്ഷിണാഫ്രിക്കയുടെ സാധ്യതാ പ്ലേയിങ് 11; ക്വിന്റൺ ഡി കോക്ക് (wk), റയാൻ റിക്കൽട്ടൺ, ടെംബ ബവുമ (C), എയ്ഡൻ മാർക്രം, മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാൾഡ് ബ്രെവിസ്, കോർബിൻ ബോഷ്, മാർക്കോ ജാൻസൺ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, പ്രെനാലെൻ സുബ്രായൻ.
Also Read: ദയനീയ വീഴ്ച! ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ടേബിളിൽ പാക്കിസ്ഥാനേക്കാൾ പിന്നിൽ
ഇന്ത്യ ദക്ഷിണാഫ്രിക്ക റാഞ്ചി ഏകദിനം എത്ര മണിക്ക് ആരംഭിക്കും?
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും.
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന്റെ ലൈവ് ടെലികാസ്റ്റ് ഏത് ചാനലിൽ?
ദക്ഷണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ഏകദിന പരമ്പര സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിൽ കാണാം.
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനത്തിന്റെ ലൈവ് സ്ട്രീമിങ് ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാകും.
Read More: 408 റൺസ് തോൽവി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് പ്രോട്ടീസ്; ചരിത്ര ജയം 25 വർഷത്തിന് ശേഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us