scorecardresearch
Latest News

അവസാനം വരെ പൊരുതി സഞ്ജു സാംസണ്‍; ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

ഏകദിന ശൈലിയില്‍ തന്നെ ബാറ്റ് വിശീയ ദക്ഷിണാഫ്രിക്കയ്ക്ക് മെച്ചപ്പെട്ട തുടക്കമാണ് ലഭിച്ചത്.

അവസാനം വരെ പൊരുതി സഞ്ജു സാംസണ്‍; ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി
Shardul Thakur of India celebrating the wicket of Temba Bavuma of South Africa during the 1st One Day International match between India and South Africa held at the Bharat Ratna Shri Atal Bihari Vajpayee Ekana Cricket Stadium , Lucknow, India on the 6th October 2022 Photo by Saikat Das / Sportzpics for BCCI

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 240 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 63 പന്തില്‍ 86 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയാസ് അയ്യരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

മഴയെ തുടര്‍ന്ന് 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ നാല് വിക്കറ്റ് നഷടത്തില്‍ 249 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്‌കോര്‍ ചെയ്തത്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. 63 പന്തില്‍ നിന്ന് 75 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

ഏകദിന ശൈലിയില്‍ തന്നെ ബാറ്റ് വിശീയ ദക്ഷിണാഫ്രിക്കയ്ക്ക് മെച്ചപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒപ്പണിങ് സഖ്യമായ ജാനേമന്‍ മലാന്‍- ക്വിന്റന്‍ ഡി കോക്ക് സഖ്യം 49 റണ്‍സിന്റെ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പതിമൂന്നാമത്തെ ഓവറില്‍ ജാനേമന്‍ മലാനെ പുറത്താക്കി ഷാര്‍ദൂല്‍ ഠാക്കൂര്‍ ആണ് ഇന്ത്യക്ക് ബ്രേക്ക് ത്രു നല്‍കിയത്. 42 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയാണ് മലാന്‍ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ നായകന്‍ തെംബ ബാവുമ എട്ട് റണ്‍സ് എടുത്ത് പുറത്തായി ഠാക്കൂര്‍ തന്നെയാണ് വിക്കറ്റ് നേടിയത്. തൊട്ടുപിന്നാലെ എത്തിയ എയ്ഡന്‍ മക്രം പൂജ്യനായി മടങ്ങി. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ് നേട്ടം.

ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 110 ല്‍ നില്‍ക്കെയാണ് 22 മത്തെ ഓവറിലാണ് 54 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ഡി കോക്ക് മടങ്ങുന്നത്. ഡി കോക്ക് പുറത്താകുമ്പോള്‍ 110 ന് നാല് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. തകര്‍ച്ചയുടെ വക്കിലായിരുന്ന ടീമിനെ ഹെന്റിച് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്നാണ് കരകയറ്റിയത്. ഹെന്റിച് 65 പന്തില്‍ നിന്ന് 74 റണ്‍സും മില്ലര്‍ 63 പന്തില്‍ നിന്ന് 75 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടകെട്ടാണുണ്ടാക്കിയത്. ഇന്ത്യക്ക് വേണ്ടി ഷാര്‍ദൂല്‍ ഠാക്കൂര്‍ രണ്ടും രവി ബിഷ്‌ണോയ്, കുലദീപ് യാദവ് എന്നിവര്‍ ഓരോവിക്കറ്റും വീഴ്ത്തി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs south africa 1st odi